തന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് എ പത്മകുമാര്‍ നടത്തിയത്. സുപ്രീം കോടതി വിധി അനുസരിക്കാന്‍ ബോര്‍ഡിന് ബാധ്യസ്ഥതയുണ്ട്. അത് അനുസരിച്ചേ കാര്യങ്ങള്‍ ചെയ്യൂ എന്നും പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് യുവതികള്‍ ദര്‍ശനം നടത്തിയത്. പൊലീസ് സുരക്ഷയിൽ മലകയറാൻ ഒരുങ്ങി ആദ്യ ശ്രമം പരാജയപ്പെട്ട ശേഷമാണ് ബിന്ദുവും കനകദുര്‍ഗയും സംഘവും വീണ്ടും സന്നിധാനത്ത് എത്തി ദർശനം നടത്തിയത്. അധികമാരും അറിയാതെ ഇവര്‍ വീണ്ടുമെത്തി ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു.
നടപ്പന്തലിലെ നിയന്ത്രണങ്ങളിൽ നിരീക്ഷണസമിതിക്ക് അതൃപ്തി
advertisement
പിന്നീട് ഇത് വാർത്തയായതോടെയാണ് ശുദ്ധിക്രിയ നടത്താൻവേണ്ടി തന്ത്രിയും മേൽശാന്തിയും ചേർന്ന് നടയടയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട ശുദ്ധിക്രിയയ്ക്കുശേഷമാണ് വീണ്ടും നട തുറന്നത്. ഈ സമയത്ത് ഭക്തരെ ശ്രീകോവിൽ ഭാഗത്തുനിന്ന് ഒഴിപ്പിച്ചിരുന്നു. എന്നാൽ ബോർഡിന്‍റെ അനുമതിയില്ലാതെയാണ് നടയടച്ചതും ശുദ്ധിക്രിയ നടത്തിയതെന്നും ദേവസ്വം ബോർഡ് വൃത്തങ്ങൾ അന്നുതന്നെ വ്യക്തമാക്കിയിരുന്നു.
ജനുവരി രണ്ടിന് പുലർച്ചെ 3.48ഓടെയാണ് ബിന്ദുവും കനകദുർഗയും ശബരിമല ദർശനം നടത്തിയത്. പൊലീസ് സംരക്ഷണത്തിലാണ് തങ്ങൾ ദർശനം നടത്തിയതെന്നും ഇവർ പറഞ്ഞിരുന്നു. ഇവർ ദർശനം നടത്തിയ വാർത്ത പുറത്തുവന്നതോടെ സംസ്ഥാന വ്യാപകമായി വൻ പ്രതിഷേധമാണ് അരങ്ങേറിയത്. ഇതിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതി കഴിഞ്ഞ ദിവസം ഹർത്താലും നടത്തിയിരുന്നു. ബിജെപിയും ഹൈന്ദവസംഘടനകളും പിന്തുണച്ച ഹർത്താലിലും വ്യാപക അക്രമമാണ് ഉണ്ടായത്.