TRENDING:

ജനതാദള്‍ നേതാക്കളെ ബംഗളൂരുവിലേക്ക് വിളിപ്പിച്ചു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജനതാദള്‍ നേതാക്കളെ പാര്‍ട്ടി അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ ബംഗളൂരുവിലേക്ക് വിളിപ്പിച്ചു. മാത്യു ടി തോമസ്, കെ കൃഷ്ണന്‍ കുട്ടി, സി കെ നാണു എന്നിവരെയാണ്  വിളിപ്പിച്ചത്.
advertisement

കൃഷ്ണന്‍ കുട്ടിയും സികെ നാണുവും പോയെങ്കിലും മാത്യു ടി തോമസ് ഇതുവരെയും  പോയിട്ടില്ല. മാത്യു ടി.തോമസ് രാജി വച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന് ദേവഗൗഡ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മാത്യു ടി.തോമസിനെ മന്ത്രിയാക്കിയപ്പോള്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.

മന്ത്രിസ്ഥാനത്തെച്ചൊല്ലി തർക്കം; ജനതാദൾ എസ് പിളർപ്പിലേക്ക്

ഈ മാസം 15 നകം മന്ത്രി മാറ്റം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ മാത്യു ടി തോമസ് തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് പാര്‍ട്ടിയുടെ മൂന്ന് എം.എല്‍.എമാരെ പാര്‍ട്ടി അധ്യക്ഷന്‍ വിളിപ്പിച്ചത്. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫിനും പാര്‍ട്ടി സംസ്ഥാന ഘടകത്തിനും നല്‍കേണ്ട കത്ത് എച്ച് ഡി ദേവഗൗഡ ബംഗളൂരുവില്‍ നടക്കുന്ന കുടിക്കാഴ്ചയില്‍ കൈമാറും എന്നാണ് കരുതുന്നത്.

advertisement

ജനതാദൾ എസ്സിൽ മന്ത്രിസ്ഥാനത്തെച്ചൊല്ലിയുളള തർക്കം രൂക്ഷം; ദേശീയ നേതൃത്വം ഇടപെടുന്നു

അങ്ങനെയാണെങ്കില്‍ അടുത്തയാഴ്ച മന്ത്രി മാത്യു ടി തോമസ് സ്ഥാനം രാജിവയ്‌ക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ വീരേന്ദ്രകുമാറുമായി ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനെക്കുറിച്ചും മാത്യു ടിതോമസ് ആലോചിക്കുന്നുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജനതാദള്‍ നേതാക്കളെ ബംഗളൂരുവിലേക്ക് വിളിപ്പിച്ചു