ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍വ്വകക്ഷിയോഗം പരാജയപ്പെട്ടതോടെ ഇനി സമവായ സാധ്യത ദേവസ്വം ബോര്‍ഡ് തീരുമാനത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. സാവകാശ ഹര്‍ജിയുടെ സാധ്യത തേടുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. നിയമവിദഗ്ധരുമായി കൂടി ആലോചിക്കുമെന്നാണ് പത്മകുമാര്‍ പറയുന്നത്.
തൃപ്തി തൃപ്തിയില്ലാതെ തിരിച്ചു പോകുമെന്ന് പി സി ജോർജ്
ഇന്ന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ഇതില്‍ തീരുമാനം ഉണ്ടാകുമെന്നും പത്മകുമാര്‍ പറഞ്ഞു. സ്ത്രീ പ്രവേശന വിധിയില്‍ സാവകാശ ഹര്‍ജി നല്‍കമെന്ന ആവശ്യം സര്‍വ്വകക്ഷി യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സാവകാശത്തിനില്ലെന്നായിരുന്നു സര്‍വ്വകക്ഷിയോഗത്തിലെ മുഖ്യമന്ത്രിയുടെ നിലപാട്. യോഗത്തിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലും മുഖ്യമന്ത്രി ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു.
advertisement
'നാളെ മലചവിട്ടും'; ശബരിമല കയറുന്ന കാര്യത്തില്‍ പിന്നോട്ടില്ലെന്ന് തൃപ്തി ദേശായി
എന്നാല്‍ തന്ത്രി കുടുംബവും പന്തളം മുന്‍ രാജ കുടുംബവുമായുളള ചര്‍ച്ചയില്‍ ദേവസ്വം ബോര്‍ഡ് ഹര്‍ജി നല്‍കണമെന്ന ആവശ്യത്തോട് മുഖ്യമന്ത്രി അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് ശശി കുമാര വര്‍മ്മ പറഞ്ഞിരുന്നു. സര്‍ക്കാരിന് കോടതിയെ സമീപിക്കാന്‍ ആകില്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും എന്നാല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കി വേണ്ട ക്രമീകരണം നടത്താന്‍ ദേവസ്വംബോര്‍ഡ് ശ്രമിക്കുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞിരുന്നു.

