തൃപ്തി തൃപ്തിയില്ലാതെ തിരിച്ചു പോകുമെന്ന് പി സി ജോർജ്
Last Updated:
തിരുവനന്തപുരം : ശബരിമല സന്ദർശനത്തിനായി കേരളത്തിലെത്തിയ തൃപ്തി ദേശായിക്കെതിരെ കടുത്ത വിമർശനവുമായി പി സി ജോർജ്ജ് എം എൽ എ. തൃപ്തി ദേശായി ഒട്ടും തൃപ്തി ഇല്ലാതെ തിരിച്ചു പോകുമെന്നാണ് പി സിയുടെ വാക്കുകൾ. ഏത് മതവിശ്വാസം ആയാലും അത് മാന്യമായി സംരക്ഷിക്കപ്പെടുന്നവരുടെ നാടാണിത്. അക്കാര്യത്തിൽ ഇവിടെ ജാതി-മത ഭേദമില്ല.അതോർത്ത് കൊണ്ട് മര്യാദയ്ക്ക് തിരിച്ചു പോകുന്നതാണ് നല്ലതെന്നും എംഎൽഎ വ്യക്തമാക്കി.
സർക്കാരിനോട് സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി നൽകിയ കത്തിനെ വിമർശിച്ച പി സി, ഏതെങ്കിലും രണ്ട് പെണ്ണുങ്ങൾ വന്ന് കാറു കൊണ്ട് വരാൻ പറഞ്ഞാൽ അത് നടപ്പാക്കാൻ ഉള്ളവരാണോ പൊലീസും മുഖ്യമന്ത്രിയും എന്ന ചോദ്യമാണ് ഉന്നയിച്ചത്. ഇത്തരത്തിലൊരു കത്തയച്ച് കേരള മുഖ്യമന്ത്രിയെ അവർ അപമാനിച്ചുവെന്നും പിസി കുറ്റപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 16, 2018 8:12 AM IST



