ശബരിമല കയറുന്ന കാര്യത്തില്‍ പിന്നോട്ടില്ലെന്ന് തൃപ്തി ദേശായി
ശബരിമല കയറുന്ന കാര്യത്തില്‍ പിന്നോട്ടില്ലെന്ന് തൃപ്തി ദേശായി
Last Updated :
Share this:
കൊച്ചി: ശബരിമല കയറുന്ന കാര്യത്തില്‍ പിന്നോട്ടില്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ന്യൂസ് 18 കേരളയോടാണ് തൃപ്തിയുടെ പ്രതികരണം. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തിയത്.
നാളെ മലചവിട്ടുമെന്നും തൃപ്തി ദേശായി പറഞ്ഞു. 'സുരക്ഷ ഒരുക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അനുമതി സുപ്രീംകോടതി നല്‍കിയതാണ്. വിഐപി സുരക്ഷയല്ല ഞങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജീവന് സുരക്ഷ നല്‍കണം എന്നതാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അത് പൊലീസിന്റെ കടമയാണ്.' തൃപ്തി ദേശായി പറയുന്നു.
നേരത്തെ വിമാനത്താവളത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ശരിയല്ലെന്നും തൃപ്തി പറഞ്ഞിരുന്നു. സുരക്ഷ നല്‍കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയത്തേക്ക് കൊണ്ടുപോകണമോ പത്തനംതിട്ടയിലേക്ക് കൊണ്ടുപോകണമോയെന്ന് തീരുമാനിക്കേണ്ടത് പൊലീസാണെന്നും അവര്‍ പറഞ്ഞിരുന്നു.
അതേസമയം വിമാനത്താവളത്തിനു പുറത്ത് പ്രതിഷേധക്കാരുടെ എണ്ണം വര്‍ധിക്കുകയാണ്. രാവിലെ വിമാനത്താവളത്തിലെത്തിയ സംഘത്തിന് മൂന്ന മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതിഷേധങ്ങളെത്തുടര്ന്ന പുറത്ത പോകാന്‍ കഴിഞ്ഞിട്ടില്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.