കോന്നി എലിയിറക്കൽ അമൃത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് അജ്മിന. ശനിയാഴ്ച രാവിലെയാണ് പെൺകുട്ടി പശുവിനെ തീറ്റാനായി വീട്ടിൽനിന്നും ഇറങ്ങിയത്. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് അജ്മിന താമസിച്ചിരുന്നത്. ഇവർ രാവിലെ ആശുപത്രിയിൽ പോയ സമയത്താണ് കുട്ടി വയലിലേക്ക് പോയത്.
ഉച്ചയ്ക്ക് മുത്തശ്ശനും മുത്തശ്ശിയും തിരികെ വന്നപ്പോൾ അജ്മിനയെ വീട്ടിൽ കണ്ടില്ല. തുടർന്ന് നാട്ടുകാരെയും വാർഡ് മെമ്പറെയും വിവരം അറിയിക്കുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലൊടുവിലാണ് വയലിൽ മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോന്നി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
Feb 08, 2026 11:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പത്തനംതിട്ടയിൽ പശുവിനെ തീറ്റാൻപോയ ഭിന്നശേഷിക്കാരിയായ 17 കാരി വയലിൽ മരിച്ചനിലയിൽ
