തെളിവ് നശിപ്പിച്ചതിനാണ് അറസ്റ്റ് എന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഇയാളെ ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ നടത്തിയ ഗൂഢാലോചനയില്‍ ശരത്തും പങ്കാളിയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കേസില്‍ ആറാം പ്രതിയാണ് ആലുവയിലെ വ്യവസായിയായ ശരത്ത്.
ദിലീപിന്റെ ബന്ധു സുരാജും സുഹൃത്തായ ശരത്തും തമ്മിലുള്ള ശബ്ദരേഖ നേരത്തെ പുറത്ത് വന്നിരുന്നു. കാവ്യ സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ വച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തുവെന്നാണ് സഹോദരി ഭര്‍ത്താവ് സുരാജ് പറയുന്നത്. വധ ഗൂഢാലോചന കേസിലെ വിഐപി എന്നറിയിപ്പെടുന്ന പ്രതി ശരത്തുമായി നടത്തിയതാണ് ഈ നിര്‍ണ്ണായക സംഭാഷണം. സുരാജിന്റെ ഫോണില്‍ നിന്നും നശിപ്പിച്ച ശബ്ദരേഖ ഫൊറന്‍സിക് പരിശോധനയിലാണ് വീണ്ടെടുത്ത്. നടിയെ ആക്രമിച്ച കേസില്‍ തുരരന്വേഷണത്തിനുള്ള സമയം നീട്ടമമെന്നാവശ്യപ്പെട്ടുള്ള അപേക്ഷക്കൊപ്പമാണ് ഈ ശബ്ദരേഖ ഉള്‍പ്പെടെ ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ നല്‍കിയത്.
advertisement
ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് തെളിവെന്തെന്ന് കോടതി
നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് വീണ്ടും കോടതിയുടെ രൂക്ഷ വിമർശനം. സാക്ഷികളെ ദിലീപ് സ്വാധീനിച്ചു എന്നതിന് എന്തു തെളിവാണുള്ളതെന്ന് വിചാരണക്കോടതി ചോദിച്ചു. വ്യക്തമായ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കുന്നില്ലെന്ന് കോടതി പറഞ്ഞു. കോടതി രേഖകൾ ചോർന്നു എന്ന ആരോപണത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ വൈകുന്നത് എന്തു കൊണ്ടാണെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു കോടതിയുടെ രൂക്ഷവിമർശനം. സാക്ഷികളെ ദിലീപ് സ്വാധീനിച്ചു എന്നതിന് എന്തു തെളിവാണുള്ളതെന്ന് ചോദിച്ച കോടതി നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ ആരോപണം ഉന്നയിക്കരുതെന്നും പറഞ്ഞു. ചോദ്യങ്ങളോടും സംശയങ്ങളോടും പ്രോസിക്യൂഷൻ എന്തിനാണ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത്. ഏതെങ്കിലും പ്രതികൾ സ്വാധീനിക്കാൻ ശ്രമിച്ചതായി സാക്ഷികൾ വിസ്താരത്തിനിടെ പറഞ്ഞിട്ടുണ്ടോ? പൊതുജനാഭിപ്രായം നോക്കിയല്ല പ്രവർത്തിക്കേണ്ടത്. വ്യക്തമായ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കുന്നില്ലെന്നും വിമർശിച്ചു. രഹസ്യരേഖകൾ കോടതിയിൽ നിന്ന് ചോർന്നെന്ന പ്രോസിക്യൂഷൻ ആരോപണത്തിൽ എന്തുകൊണ്ടാണ് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ വൈകുന്നതെന്നും കോടതി ആരാഞ്ഞു. മാർച്ച് മൂന്നിന് അന്വേഷണത്തിന് അനുമതി നൽകിയിട്ട് പിന്നീട് എന്തുണ്ടായെന്നായിരുന്നു കോടതിയുടെ ചോദ്യം. രേഖകൾ കോടതിയിൽ നിന്ന് ചോർന്നിട്ടില്ലെന്നും ദിലീപിന്‍റെ ഫോണിലേത് രഹസ്യ രേഖകൾ അല്ലെന്നും കോടതി ആവർത്തിച്ചു.
പ്രോസിക്യൂട്ടറോട് സഹതാപം തോന്നുന്നതായി കോടതി വാദത്തിനിടെ പറഞ്ഞു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ തെളിവായ രേഖകൾ ഉണ്ടെങ്കിൽ ഹാജരാക്കുകയാണ് വേണ്ടത്. രേഖകൾ ഹാജരാക്കാതിരുന്നിട്ടു കോടതി ഹർജി പിടിച്ചു വയ്ക്കുന്നു എന്ന് പറയരുത്.
ഫോൺ രേഖകൾ നശിപ്പിച്ചെന്ന ആരോപണത്തിൽ ദിലീപിന്‍റെ അഭിഭാഷകർക്കെതിരെ കേസെടുത്തിട്ടുണ്ടൊയെന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. ഇല്ലെങ്കിൽ എന്തുകൊണ്ടെന്നും കോടതി ചോദിച്ചു. അന്വേഷണ സംഘം വീണ്ടെടുത്ത ഫോൺ റെക്കോർഡുകൾ പുറത്തുപോയെന്ന് എങ്ങിനെ പറയും. ഞങ്ങൾ പുറത്തുകൊടുത്തിട്ടില്ലെന്നും എങ്ങിനെ പുറത്തു പോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ശബ്ദരേഖകൾ പുറത്തു പോയത് അന്വേഷിക്കണമെന്ന് കോടതി നിർദേശിച്ചു. കോടതി ഹാജരാകാൻ ആവശ്യപ്പെട്ട പ്രോസിക്യൂഷന്‍റെ സാക്ഷികൾ പ്രോസിക്യൂഷൻ്റെ ഓഫീസിൽ വന്നിട്ടില്ലെ?
ഉത്തമ ബോധ്യത്തോടെയാണ് കസേരയിൽ ഇരിക്കുന്നതെന്നും കളങ്കപ്പെടുത്താൻ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. ദിലീപ് സമാന്തര ജുഡീഷ്യൽ സംവിധാനം ഉണ്ടാക്കുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.