Also Read-കണ്ടക്ടർമാരില്ല: KSRTC സർവീസ് മുടങ്ങി; യാത്രാക്ലേശം രൂക്ഷം
പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുടെ ഭാവി ഇരുളടയുമെന്ന വേദനയോടെയാണ് പതിനൊന്ന് വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് ദിനിയ സ്റ്റാൻഡ് വിട്ടിറങ്ങുന്നത്. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തെയും പോലും തൊഴിൽ ദിനത്തെ തന്റെ അധ്വാനം കൃത്യമായി എണ്ണിയേൽപ്പിച്ച് ഇത്തവണ മടങ്ങുമ്പോൾ ഇവർക്ക് പക്ഷെ കണ്ണീരടക്കാനായില്ല.
Also Read-എം പാനലുകാരുടെ പിരിച്ചുവിടൽ: KSRTC സർവീസുകൾ മുടങ്ങും
advertisement
ആറുമാസം മുൻപാണ് ദിനിയയുടെ ഭർത്താവ് മരിച്ചത്. രണ്ടാം ക്ലാസുകാരിയായ മകളും അഞ്ച് വയസുകാരനായ മകനും പ്രായമായ അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന മാർഗമാണ് കോടതി ഉത്തരവോടെ അടഞ്ഞത്. ഇനിയെന്ത് എന്ന ചോദ്യത്തിന് ആത്മഹത്യ മാത്രമാണ് ഇപ്പോൾ മനസിലുള്ളതെന്ന മറുപടിയുമായാണ് ദിനിയ ജോലി അവസാനിപ്പിച്ച് കഴിഞ്ഞ ദിവസം മടങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 18, 2018 3:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഏറ്റവും മികച്ച കണ്ടക്ടര്‍ക്കും രക്ഷയില്ല: ദിനിയയുടെ പടിയിറക്കം കണ്ണീരോടെ