എം പാനലുകാരുടെ പിരിച്ചുവിടൽ: KSRTC സർവീസുകൾ മുടങ്ങും

Last Updated:
തിരുവനന്തപുരം; എംപാനൽ കണ്ടക്ടർമാരെ ഒരുമിച്ച് പിരിച്ചു വിട്ടതോടെ കൂടുതൽ കെഎസ്ആർടിസി സർവ്വീസുകൾ ഇന്ന് മുടങ്ങും. അധികസമയ സേവനത്തിന് സ്ഥിരം ജീവനക്കാർ തയാറായാൽ മാത്രമേ കെ എസ് ആർ ടി സി ബസുകൾ ഇന്ന് കൃത്യമായി ഓടൂകയുള്ളൂ. പിഎസ് സി വഴിയുള്ള നിയമനം വേഗത്തിൽ പൂർത്തിയാക്കാനും നടപടി തുടങ്ങി. സംസ്ഥാനത്ത് ഇന്നലെ 815 സർവീസുകളാണ് മുടങ്ങിയത്.
അധിക ഡ്യൂട്ടി ചെയ്യാന്‍ സ്ഥിരജീവനക്കാരെ പ്രേരിപ്പിക്കാനായി പ്രതിഫലം ഉയര്‍ത്തി. കണ്ടക്ടര്‍മാർക്ക് അവധി വേണമെങ്കിൽ ചീഫ് ഓഫീസിന്റെ അനുമതി നിർബന്ധമാക്കി. കണ്ടക്ടര്‍ ലൈസന്‍സുള്ള മെക്കാനിക്കല്‍ ജീവനക്കാരെ തൽകാലം ജോലിക്കു നിയോഗിച്ചു. ഇങ്ങനെയൊക്കെ പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുകയാണ് കെ എസ് ആർ ടി സി.
സർവ്വീസുകൾ മുടങ്ങാതിരിക്കാനുള്ള കഠിന ശ്രമത്തിലാണ് മാനേജ്‌മെന്റ്. 9500 ഓളം സ്ഥിരം കണ്ടക്റ്റർമാർ കെ എസ് ആർ ടി സിക്ക് ഉണ്ട്. ഇവരെ പുനർ വിന്യസിച്ചും അധിക സമയം ജോലി ചെയ്യിച്ചും പ്രതിസന്ധി മറികടക്കാം എന്ന പ്രതീക്ഷയിലാണ് അധികൃതർ.
advertisement
അധിക സമയ ജോലിയോട് തൊഴിലാളി സംഘടനകളൊന്നും നിലവിൽ എതിർപ്പ് അറിയിച്ചിട്ടില്ല. പി.എസ്.സി പട്ടികയില്‍പെട്ട 4070 പേർക്ക് നിയമന ഉത്തരവ് അയച്ചുതുടങ്ങി. ഇതിൽ 1000 പേരെങ്കിലും ഉടൻ ജോലിയിൽ പ്രവേശിക്കുമെന്നാണ് കണക്കുകൂട്ടൽ.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എം പാനലുകാരുടെ പിരിച്ചുവിടൽ: KSRTC സർവീസുകൾ മുടങ്ങും
Next Article
advertisement
Love Horoscope December 3 | ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
  • മേടം രാശിക്കാർക്ക് പങ്കാളിയോട് അനിശ്ചിതത്വം പരിഹരിക്കാൻ ശ്രമിക്കുക.

  • ഇടവം രാശിക്കാർക്ക് പ്രണയത്തിൽ പോസിറ്റീവ് ദിവസം

  • കന്നി രാശിക്കാർക്ക് സന്തോഷകരമായ പ്രണയദിനം

View All
advertisement