സുപ്രിംകോടതി നിര്‍ദേശപ്രകാരമാണ് കേന്ദ്രവുമായി ചര്‍ച്ച നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്. ധനമന്ത്രിക്ക് പുറമെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്ര കുമാര്‍ അഗര്‍വാള്‍, അഡ്വ. ജനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെയാണ് കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി ഫയൽ ചെയ്തത്. ഈ ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചനടത്താന്‍ ഇരുസർക്കാരുകളോടും നിർദേശിച്ചത്.
advertisement
കേന്ദ്ര ധനകാര്യമന്ത്രാലയത്തില്‍നിന്ന് ധനകാര്യവകുപ്പ് സെക്രട്ടറി ഡോ. ഡോ. ടി വി സോമനാഥന്‍, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍ വെങ്കിട്ട രാമന്‍, അഡീഷണല്‍ സെക്രട്ടറി സജ്ജന്‍ സിങ് യാദവ്, ജോയിന്റ് സെക്രട്ടറി അമിത സിങ് നേഗി തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.