TRENDING:

അരൂരിൽ തേനും പാലുമൊഴുക്കിയതാര്? അവകാശത്തർക്കവുമായി ഇടത് വലത് മുന്നണികൾ

Last Updated:

കൊച്ചി മെട്രോയിലും കണ്ണൂർ വിമാനത്താവളത്തിലും സി പി എം അവകാശമുന്നയിക്കും പോലെയാണ് കുടിവെള്ള പദ്ധതിയുടെ കാര്യത്തിലെന്നും ഉമ്മൻ ചാണ്ടിയുടെ ആക്ഷേപം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിനോദ്
advertisement

അരൂരിൽ വികസന പദ്ധതികളുടെ അവകാശത്തർക്കവുമായി ഇടത് വലതു മുന്നണികൾ. ജപ്പാൻ കുടിവെള്ള പദ്ധതി നടപ്പാക്കിയതിന്റെ പിതൃത്വം സംബന്ധിച്ചാണ് പ്രധാന പോര്. കുടിവെള്ള പ്രശ്നം പലയിടങ്ങളിലായി നിലനിൽക്കുന്നുവെങ്കിലും

ജപ്പാൻ കുടിവെള്ള പദ്ധതി അരൂരിന്റെ നാവു നനയ്ക്കാൻ ഏറക്കുറെ സഹായകമായിട്ടുണ്ട്.

also read:ചാക്കോയുടെ ചോരയ്ക്കായി സന്ദീപ്; എ കെ ആന്റണി എന്തു ചെയ്യും ?

മുഖ്യമന്ത്രിയായിരിക്കെ എ കെ ആൻറണിയാണ് പദ്ധതി കൊണ്ടുവന്നതെന്ന് ഉമ്മൻ ചാണ്ടി. കൊച്ചി മെട്രോയിലും കണ്ണൂർ വിമാനത്താവളത്തിലും സി പി എം അവകാശമുന്നയിക്കും പോലെയാണ് കുടിവെള്ള പദ്ധതിയുടെ കാര്യത്തിലെന്നും ഉമ്മൻ ചാണ്ടിയുടെ ആക്ഷേപം.

advertisement

മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാർ തുടക്കം കുറിച്ച്, പിന്നീട് യു ഡി എഫ് ഭരണത്തിൽ മുടങ്ങി, ഒടുവിൽ വി എസ് സർക്കാർ നടപ്പാക്കിയതെന്ന് എ എം ആരിഫ് എം പിയുടെ തിരിച്ചടി. പദ്ധതി സംബന്ധിച്ച രേഖകൾ പുറത്തു വിടാമെന്നും വെല്ലുവിളി ഏറ്റെടുക്കുന്നുവോ എന്നും ആരിഫിന്റെ ചോദ്യം.

പാലങ്ങൾ പണിതതിലും കൊണ്ടു പിടിച്ച അവകാശ തർക്കമുണ്ട്. മാക്കേക്കടവ്- നേരേക്കടവ് പാലം നിർമാണത്തിലാണ് പ്രധാന തർക്കം. തൈക്കാട്ടുശ്ശേരി പാലത്തിന്റെ പിതൃത്വം സ്ഥാപിക്കുന്നതിലും വൻ അടിയാണ്. വികസന വഴിയിൽ ജനത്തിന് വിശ്വാസം ആരെയെന്ന് അറിയാൻ തെരഞ്ഞെടുപ്പ് ഫലം വരണം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
അരൂരിൽ തേനും പാലുമൊഴുക്കിയതാര്? അവകാശത്തർക്കവുമായി ഇടത് വലത് മുന്നണികൾ