പത്താം ക്ലാസിൽ 95 ശതമാനം മാർക്കും പ്ലസ് ടുവിന് 85 ശതമാനം മാർക്കും നേടി പാസായ ഈ മിടുക്കിയെ തേടി അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതിഥി തൊഴിലാളിയുടെ മകളായ പായൽ നിരവധി പ്രതിസന്ധികൾ മറികടന്നാണ് ഈ നേട്ടം കരസ്ഥമാക്കിയത്.
പായലിന്റെ മുന്നോട്ടുള്ള പഠനത്തിന് പ്രോത്സാഹനമായി ജില്ലാ കളക്ടർ എസ്. സുഹാസ് ലാപ്ടോപ് സമ്മാനിച്ചു. കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കണമെന്നും പായലിനു സിവിൽ സർവീസ് രംഗത്തേക്ക് എത്താൻ സാധിക്കട്ടെയെന്നും കളക്ടർ ആശംസിച്ചു. നേരത്തെ സബ് കളക്ടർ സുശീൽ കുമാർ സിംഗും തഹസിദാർ ബീന പി ആനന്ദും പായലിനെ വീട്ടിലെത്തി അഭിനന്ദിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തിരുന്നു. റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ ഡി. സുരേഷ്‌കുമാറും ലേബർ ഓഫിസ് ജീവനക്കാരുടെ ഉപഹാരം പായലിനു കൈമാറിയിരുന്നു.
advertisement
പെരുമ്പാവൂർ മാർ തോമ കോളേജ് ഫോർ വിമൻലെ വിദ്യാർത്ഥിനി ആയ പായൽ ബീഹാർ സ്വദേശികളായ പ്രമോദ് കുമാറിന്റെയും ബിന്ദു ദേവിയുടെയും മകൾ ആണ്.