വർഷങ്ങളോളമാണ് ഇവർക്ക് വിവാഹ മോചന കേസുമായി കോടതി കയറിയിറങ്ങേണ്ടി വരുന്നതെന്നുള്ളത് മറ്റൊരു വശം. കോടതികളിൽ ഇത്തരം കേസുകൾ എത്രത്തോളം കെട്ടിക്കിടക്കുന്നുണ്ടെന്നും ഇതിൽ നിന്ന് വ്യക്തമാണ്. വിവരാവകാശ നിയമ പ്രകാരം ഹൈക്കോടതി പുറത്തുവിട്ട കണക്കാണിത്.
വിവാഹ മോചന കേസുകളിൽ വക്കീൽ നോട്ടിസയച്ച ശേഷം പിരിഞ്ഞു ജീവിക്കുന്ന വരുടെ എണ്ണം ഇതിലും കൂടുതലാണെന്ന് കുടുംബക്കോടതിയിലെ മുൻ ജഡ്‌ജിമാർ തന്നെ വ്യക്തമാക്കുന്നുണ്ട്. കേസിന്റെ എണ്ണം കൂടുയതോടെ ജില്ലകളിലെ കുടുംബകോടതികളുടെ എണ്ണവും കൂടി. എന്നിട്ടു കേസുകൾ തീർപ്പാകാതെ കിടക്കുകയാണ്.
advertisement
കേസുകളുടെ കണക്ക് വർഷം തിരിച്ച്
2019ൽ 19,189 വിവാഹമോചന കേസുകളായിരുന്നു പുതുതായി രജിസ്റ്റർ ചെയ്തത്. അതേവർഷം 24,187 കേസുകൾ നിലവിലുണ്ടായിരുന്നു. 10,604 കേസുകൾ ആവർഷം തീർപ്പാക്കി. ആ വർഷം കെട്ടിക്കിടന്ന കേസുകളുടെ എണ്ണം 32,772.
2020ൽ-
പുതുതായി രജിസ്റ്റർ ചെയ്തത്:18,886 കേസുകൾ
മുൻ കേസുകൾ:32,772
തീർപ്പാക്കിയത്:9320
കെട്ടിക്കിടന്ന കേസുകളുടെ എണ്ണം:42,338
2021ൽ- പുതുതായി രജിസ്റ്റർ ചെയ്തത്: 25,020 കേസുകൾ
മുൻ കേസുകൾ:42,338,
തീർപ്പാക്കിയത്:25,050,
കെട്ടിക്കിടന്ന കേസുകളുടെ എണ്ണം: 42,308
2022ൽ-
പുതുതായി രജിസ്റ്റർ ചെയ്തത്: 30,781
മുൻ കേസുകൾ:42,308
തീർപ്പാക്കിയത്: 31,346
കെട്ടിക്കിടന്ന കേസുകളുടെ എണ്ണം:41,743
2023ൽ-പുതുതായി രജിസ്റ്റർ ചെയ്തത്: 33,535
മുൻ കേസുകൾ:41,743
തീർപ്പാക്കിയത്:36,894,
കെട്ടിക്കിടന്ന കേസുകളുടെ എണ്ണം:38,384
2024ൽ-
പുതുതായി രജിസ്റ്റർ ചെയ്തത്:30,647
മുൻ കേസുകൾ:38,384
തീർപ്പാക്കിയത്:31,557
കെട്ടിക്കിടന്ന കേസുകളുടെ എണ്ണം:37,474
2025(ജൂൺ വരെ)-
പുതുതായി രജിസ്റ്റർ ചെയ്തത്:16,732
മുൻ കേസുകൾ:37,474
തീർപ്പാക്കിയത്:16,139
കെട്ടിക്കിടന്ന കേസുകളുടെ എണ്ണം:38,067