വിഷയത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. സ്വാതന്ത്യദിന ആഘോഷത്തിനിടെ ബോധപൂർവം നടത്തിയ പ്രസ്താവനയാണിത്. കശ്മീരിന്റെ കാര്യത്തിൽ ജലീലിന്റെ നിലപാടാണോ മുഖ്യമന്ത്രിക്കെന്നും സുരേന്ദ്രൻ ചോദിച്ചു. മുഖ്യമന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെടണം.
കെ ടി ജലീലിന്റെ പ്രസ്താവന രാജ്യദ്രോഹമാണ്. എന്നിട്ടും കേസെടുക്കാൻ പൊലീസ് തയാറാകുന്നില്ല. സർക്കാരും രാജ്യദ്രോഹത്തിന് കൂട്ടുനിൽക്കുന്നു. രാജ്യത്തിന്റെ നിലപാടിനെ ചോദ്യം ചെയ്യുന്നു. ജമ്മു കാശ്മീർ സംബന്ധിച്ച രാജ്യത്തിന്റെ നിലപാട് തള്ളി പറയുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കേരള പോലീസ് എന്ത് കൊണ്ട് കേസെടുക്കുന്നില്ലെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
advertisement
ജലീൽ മുൻപും ഇന്ത്യാ വിരുദ്ധ പ്രസ്താവന നടത്തിയിട്ടുണ്ട്. സിമി ബന്ധം ഉപേക്ഷിച്ചിട്ടും മുൻ നിലപാടുകളിൽ
ജലീലിന് മാറ്റം ഉണ്ടായിട്ടില്ല. കേസെടുത്തില്ലെങ്കിൽ ബി ജെ പി നിയമനടപടി സ്വീകരിക്കും. ജലീലിനെതിരെ ബിജെപി വലിയ പ്രക്ഷോഭത്തിന് തുടക്കമിടുമെന്നും സുരേന്ദ്രൻ പറഞ്ഞു.
'അർത്ഥം മനസിലാവാത്തവരോട് സഹതാപം മാത്രം'; ആസാദ് കാശ്മീര്‍ പ്രയോഗത്തില്‍ പ്രതികരണവുമായി കെ ടി ജലീൽ
പാകിസ്ഥാൻ അധീനതിലുള്ള കാശ്മീരിനെ 'ആസാദ് കാശ്മീർ' എന്നു വിശേഷിപ്പിച്ചതിൽ പ്രതികരണവുമായി മുൻ മന്ത്രിയും എംഎൽഎയുമായ കെ ടി ജലീല്‍. കശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കെ ടി ജലീൽ പ്രതികരണവുമായെത്തിയത്.
ഡബിൾ ഇൻവർട്ടഡ് കോമയിലാണ് "ആസാദ് കാശ്മീർ"എന്നെഴുതിയത്. ഇതിന്‍റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമെന്ന് കെ ടി ജലീൽ ഫേസ്ബുക്കില്‍ കുറിച്ചു. പാകിസ്ഥാന്‍ അധീനതയിലുള്ള കശ്മീരിനെ 'ആസാദ് കാശ്മീരെ'ന്നും ജമ്മുവും കശ്മീർ താഴ്വരയും ലഡാക്കും അടങ്ങിയ ഇന്ത്യയുടെ അവിഭാജ്യ ഭൂപ്രദേശത്തെ 'ഇന്ത്യൻ അധീന കശ്മീരെന്നും' കെ ടി ജലീൽ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.
പരാമർശങ്ങൾക്കെതിരെ ബിജെപി വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത് വന്നിരുന്നു. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ജലീലിന് എംഎൽഎ ആയിരിക്കാൻ അർഹതയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.