TRENDING:

ശബരിമല; 13 ദിവസത്തെ നട വരുമാനത്തില്‍ 31.20 കോടിയുടെ കുറവ്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശബരിമല: സ്ത്രീ പ്രവേശന വിധിയുടെ പശ്ചാത്തലത്തിലുള്ള പ്രതിഷേധങ്ങള്‍ക്കിടെ ശബരിമല നട തുറന്നശേഷമുള്ള 13 ദിവസത്തെ വരുമാനത്തിലും വന്‍ ഇടിവ്. മണ്ഡല കാലത്തെ നടവരവില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 31.20 കോടി രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്.
advertisement

കഴിഞ്ഞ മണ്ഡല കാലത്ത് ഇതേ കാലയളിവില്‍ 50 കോടി 59 ലക്ഷമായിരുന്ന വരുമാനം 19 കോടി 37 ലക്ഷം രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം കാണിക്കയായി 17.78 കോടി രൂപ ലഭിച്ചപ്പോള്‍ ഇക്കുറി അത് 9.13 കോടിയായി ചുരുങ്ങി.

മണ്ഡലകാലം ആരംഭിച്ച് 11 ദിവസം വരെയുള്ള കണക്കനുസരിച്ച് മുന്‍വര്‍ഷത്തേതില്‍ നിന്നും 25 കോടിയുടെ കുറവാണുണ്ടായിരുന്നത്.

advertisement

നെയ്യഭിഷേകം, അരവണ, അപ്പം എന്നിവയിലും വന്‍ വരുമാന നഷ്ടമാണ് ദേവസ്വം ബോര്‍ഡിനുണ്ടായിരിക്കുന്നത്. കാണിക്ക വരുമാനവും മുന്‍വര്‍ഷത്തേതില്‍ നിന്നും പകുതിയായി കുറഞ്ഞിട്ടുണ്ട്.

മണ്ഡലകാലത്ത് നട തുറന്ന ആദ്യ ആറ് ദിവസത്തെ കണക്ക് പുറത്ത് വന്നപ്പോള്‍ എട്ട് കോടി നാല്‍പ്പത്തിയെട്ട് ലക്ഷമായിരുന്നു ആകെ ലഭിച്ച വരുമാനം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 14 കോടിയിലധികം രൂപയുടെ കുറവാണ് ഇക്കാലയളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇതു മാറുമെന്ന ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടല്‍ പിഴച്ചിരിക്കുകയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല; 13 ദിവസത്തെ നട വരുമാനത്തില്‍ 31.20 കോടിയുടെ കുറവ്