മുഖ്യമന്ത്രിക്കെതിരെ സ്ത്രീകളുടെ ശരണം വിളി പ്രതിഷേധം
Last Updated:
ആലപ്പുഴ: ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത കെയര്‍ ഹോം പദ്ധതിയുടെ ശിലാ സ്ഥാപന ചടങ്ങില്‍ ശരണം വിളിച്ച് പ്രതിഷേധം. ഉദ്ഘാടനം നിര്‍വഹിക്കാനായി മുഖ്യമന്ത്രി എഴുന്നേറ്റപ്പോള്‍ സദസ്സിന്റെ പിന്നില്‍ നിന്ന സ്ത്രീകളാണ് പ്രതിഷേധിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ചടങ്ങ് നടക്കുന്ന വേദിയില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയും ബിജെപിയുടെ പ്രതിഷേധമുണ്ടായി. ശരണം വിളിക്കുന്നത് നല്ലതാണെന്നും, എല്ലാദിവസവും കേള്‍ക്കുന്നതാണെന്നും, അതില്‍ കാര്യമില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം
രാവിലെ മുതൽ കനത്ത പൊലീസ് സുരക്ഷയിലായിരുന്നു വേദിയും സദസും ഇതിനിടയിലാണ് സ്ത്രീകളെ മുൻനിർത്തിയുള്ള പ്രതിഷേധം. പ്രതിഷേധം സംഘടിപ്പിച്ച എട്ടു സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
നേരത്തെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തടയുമെന്ന ബിജെപിയുടെ സമരാഹ്വാനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരുന്നു.
advertisement
വാഹനവ്യൂഹത്തിലെ പൈലറ്റ് വാഹനങ്ങളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ശബരിമല വിഷയത്തില്‍ സമരം ശക്തമാക്കുകയാണ് ബിജെപി. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരായ പ്രതിഷേധങ്ങള്‍ സമരത്തിന്റെ ഭാഗമായി ഇന്ന് നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 02, 2018 11:47 AM IST