TRENDING:

അടുത്ത കിറ്റിൽ ഒരു മുഴം കയറു കൂടെ വെയ്ക്കണമെന്ന് കോൺഗ്രസ് നേതാവിന്റെ കമന്റ്; വീട്ടിൽ കയറുമായെത്തി DYFI പ്രവർത്തകർ

Last Updated:

ഇതിന് മറുപടിയായി ഡി വൈ എഫ് ഐ ഉദയംപേരൂർ നോർത്ത് മേഖല കമ്മിറ്റിയാണ് രാജുവിന്റെ വീട്ടിൽ ഒരു മുഴം കയറുമായി എത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ മെയ് എട്ടു മുതൽ 16 വരെ ലോക്ക്ഡൗൺ ആയിരിക്കുമെന്ന് കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. എന്നാൽ, മുഖ്യമന്ത്രിയുടെ ഈ പോസ്റ്റിന് ഒരു കോൺഗ്രസ് പ്രവർത്തകൻ നൽകിയ കമന്റും അതിന് ഡി വൈ എഫ് ഐ പ്രവർത്തകർ വീട്ടിൽ ചെന്ന് കൊടുത്ത മറുപടിയുമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
advertisement

'കോവിഡ് രണ്ടാം തരംഗം ശക്തമായ സാഹചര്യത്തിൽ മറ്റന്നാൾ (മെയ് എട്ട്) രാവിലെ ആറുമുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ ആയിരിക്കും.' എന്നായിരുന്നു മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്. ഇതിന് മറുപടിയായി എറണാകുളം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി നായർ നൽകിയ കമന്റാണ് ഡി വൈ എഫ് ഐ പ്രവർത്തകരെ പ്രകോപിപ്പിച്ചത്.

COVID 19 | സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഐസിയു കിടക്കകളിൽ 80 ശതമാനവും നിറഞ്ഞു

advertisement

രാജു പി നായരുടെ കമന്റ് ഇങ്ങനെ,

'അടുത്ത കിറ്റിൽ ഒരു മുഴം കയറു കൂടെ കൊടുക്കാൻ അപേക്ഷ. അടച്ചിടുന്നതിൽ എതിരല്ല. പക്ഷേ, ജനങ്ങളുടെ കൈയിൽ പണം കൂടെ കൊടുത്ത് വേണം അടച്ചിടാൻ' - രാജു പി നായരുടെ കമന്റാണ് ഡി വൈ എഫ് ഐ പ്രവർത്തകരെ പ്രകോപിപ്പിച്ചത്.

ഇതിന് മറുപടിയായി ഡി വൈ എഫ് ഐ ഉദയംപേരൂർ നോർത്ത് മേഖല കമ്മിറ്റിയാണ് രാജുവിന്റെ വീട്ടിൽ ഒരു മുഴം കയറുമായി എത്തിയത്. നേരിട്ട് കൊടുക്കാൻ ആണ് ഡി വൈ എഫ് ഐ പ്രവർത്തകർ ചെന്നതെന്നും രാജു പി നായർ വീട്ടിലില്ലാത്തതിനാൽ ഉമ്മറത്ത് വെച്ചിട്ട് പോന്നെന്നും ഡി വൈ എഫ് ഐ മുളന്തുരുത്തി ബ്ലോക്ക് കമ്മിറ്റി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ചിത്രങ്ങൾ ഉൾപ്പെടെ ആയിരുന്നു ഡി വൈ എഫ് ഐയുടെ പോസ്റ്റ്.

advertisement

'കോവിഡ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രണാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ക്ഷേമം കണക്കിലെടുത്തു മുഖ്യമന്ത്രി ലോക്ക് ഡൗൺ പ്രഖ്യപിച്ചപ്പോൾ ജനങ്ങളെ ഭീതിയിലാഴ്ത്തും വിധം കമന്റിട്ട് പ്രതികരിച്ച മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമാൻ രാജു പി നായരുടെ ആവശ്യം മനസ്സിലാക്കി DYFI ഉദയംപേരൂർ നോർത്ത് മേഖല കമ്മറ്റി 'ഒരു തുണ്ട് ചരട്' അദ്ദേഹത്തിന്റെ വീട്ടു പടിക്കൽ വെച്ചിട്ടുണ്ട്. നേരിട്ട് കൊടുക്കാൻ ആണ് DYFI പ്രവർത്തകർ ചെന്നത്. വീട്ടിൽ അദ്ദേഹം ഇല്ലാത്തത് കൊണ്ട് ഉമ്മറത്ത് വച്ചിട്ടു പോന്നു. 'കിറ്റ് കൃത്യമായി നമ്മുടെ ഗവണ്മെന്റ് കൊടുക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് കിറ്റ് വച്ചിട്ടില്ല' നിലവിൽ ലഭിക്കുന്ന കിറ്റ് മതിയാകുന്നില്ലെങ്കിൽ അതിനും DYFI മുന്നിൽ തന്നെയുണ്ടാകുമെന്ന് വിനീതമായി ഓർമ്മപ്പെടുത്തുന്നു.

advertisement

ഏതായാലും സോഷ്യൽ മീഡിയയിൽ രാജു പി നായരുടെ കമന്റിനെ അനകൂലിച്ചും ഡി വൈ എഫ് ഐയുടെ പ്രവർത്തിയെ വിമർശിക്കുന്നവരമുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
അടുത്ത കിറ്റിൽ ഒരു മുഴം കയറു കൂടെ വെയ്ക്കണമെന്ന് കോൺഗ്രസ് നേതാവിന്റെ കമന്റ്; വീട്ടിൽ കയറുമായെത്തി DYFI പ്രവർത്തകർ
Open in App
Home
Video
Impact Shorts
Web Stories