TRENDING:

'പി എം ആർഷോക്കെതിരെ പ്രശാന്ത് ശിവൻ നടത്തിയ കയ്യേറ്റത്തിൽ ശക്തമായ പ്രതിഷേധം': ഡിവൈഎഫ്ഐ

Last Updated:

'ഇത്തരം കയ്യേറ്റങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും'

advertisement
പി എം ആർഷോക്കെതിരെയുള്ള പ്രശാന്ത് ശിവൻ നടത്തിയ കയ്യേറ്റത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം കയ്യേറ്റങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു. അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും ആശയധാര പേറുന്ന വർഗീയ ശക്തികൾക്കെതിരെ നിരന്തരമായി നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷത്തെ ആക്രമിച്ച് അഭിപ്രായങ്ങളെ ഇല്ലാതാക്കാം എന്ന് കരുതുന്ന ഇത്തരം ജനാധിപത്യവിരുദ്ധരായ സംഘപരിവാർ നേതൃത്വത്തെ ജനം തിരിച്ചറിയുമെന്നും പ്രസ്താവനയിൽ പറയുന്നു.
ഡിവൈഎഫ്ഐ
ഡിവൈഎഫ്ഐ
advertisement

ഇതും വായിക്കുക: 'ചാണകത്തെ ചവിട്ടാതിരിക്കുക എന്നതും പക്വതയുള്ള രാഷ്ട്രീയ തീരുമാനമാണ്'; ബിജെപി കയ്യാങ്കളിയിൽ പി എം ആർഷോ

പ്രസ്താവനയുടെ പൂർ‌ണരൂപം

മനോരമ ചാനൽ പാലക്കാട് നടത്തിയ വോട്ട് കവല പരിപാടിയിൽ പാനലിസ്റ്റായി പങ്കെടുക്കുകയായിരുന്ന ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി എം ആർഷോയെ സഹപാനലിസ്റ്റായ ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ കയ്യേറ്റം ചെയ്ത നടപടി പ്രതിഷേധാർഹമാണ്.

സംഘപരിവാർ പിന്തുടരുന്ന ജനാധിപത്യവിരുദ്ധതയുടെയും അസഹിഷ്ണുതയുടെയും പ്രതിഫലനമാണ് പാലക്കാട് കണ്ടത്.

advertisement

പാലക്കാട് നഗരസഭയിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട സംഘപരിവാർ നേതൃത്വം നൽകുന്ന നഗരസഭ ഭരണത്തിനെതിരെ ജനങ്ങളുടെ പരാതികൾ ചർച്ച ചെയ്യവെ വെല്ലുവിളികളും ആക്ഷേപങ്ങളും ഉയർത്തി ഒരു ചർച്ചയിൽ കാണിക്കേണ്ട സാമാന്യമായ മര്യാദ പോലും കാണിക്കാതെ ഗുണ്ടായിസം കാണിക്കുകയാണ് പ്രശാന്ത് ശിവൻ ചെയ്തത്. പ്രശാന്ത് ശിവൻ്റെ പെരുമാറ്റത്തിലൂടെ ആർഎസ്എസിന് കൂടുതൽ സ്വാധീനം ഉണ്ടായാൽ സംഭവിക്കാവുന്ന അപകടത്തിന്റെ സൂചനയാണ് കാണിക്കുന്നത്.

അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും ആശയധാര പേറുന്ന വർഗീയ ശക്തികൾക്കെതിരെ നിരന്തരമായി നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷത്തെ ആക്രമിച്ച് അഭിപ്രായങ്ങളെ ഇല്ലാതാക്കാം എന്ന് കരുതുന്ന ഇത്തരം ജനാധിപത്യവിരുദ്ധരായ സംഘപരിവാർ നേതൃത്വത്തെ ജനം തിരിച്ചറിയും.

advertisement

പി എം ആർഷോക്കെതിരെയുള്ള പ്രശാന്ത് ശിവൻ നടത്തിയ കയ്യേറ്റത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ ദിവസം പാലക്കാട് വച്ച് നടന്ന ചാനൽ ചർച്ചക്കിടെയാണ് ബിജെപി ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവൻ സിപിഎം പ്രതിനിധിയായി പങ്കെടുത്ത പി.എം ആർഷോയുമായി തർക്കത്തിലായത്. തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയിരുന്നു. ഇതിലാണ് പ്രതികരണവുമായി ആർഷോ രംഗത്തുവന്നത്. മനോരമ ചാനലിൽ നടന്ന ചർച്ചക്കിടെയാണ് സംഭവം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പി എം ആർഷോക്കെതിരെ പ്രശാന്ത് ശിവൻ നടത്തിയ കയ്യേറ്റത്തിൽ ശക്തമായ പ്രതിഷേധം': ഡിവൈഎഫ്ഐ
Open in App
Home
Video
Impact Shorts
Web Stories