മാർച്ച് 1,2 തീയതികളിലായി തിരുവനന്തപുരം ടാഗോർ തിയേറ്ററിലാണ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ആഫ്രിക്കൻ ഭാഷയായ സ്വാഹിലിയിൽ നിന്നെടുത്ത 'മവാസോ' എന്ന വാക്കിനർത്ഥം "ആശയങ്ങൾ" എന്നാണ്. വിവിധ വകുപ്പ് മന്ത്രിമാർ, സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, മുൻ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്, വികെസി ഗ്രൂപ്പ് സ്ഥാപകൻ വി കെ സി മമ്മദ് കോയ, കേരളത്തിൽ നിന്നുള്ള പ്രമുഖ സ്റ്റാർട്ടപ്പുകളുടെ സ്ഥാപകരായ ജോയ് സെബാസ്റ്റ്യൻ, റമീസ് അലി, വിമൽ ഗോവിന്ദ്, ദേവിക ചന്ദ്രശേഖരൻ, സജീഷ് കെ വി, അഫ്സൽ സാലു, ജിസ് ജോർജ്, രജിത് രാമചന്ദ്രൻ തുടങ്ങി നിരവധിപ്പേർ പരിപാടിയിൽ അതിഥികളായെത്തും.
advertisement
കേരളത്തിലെ യുവാക്കളുടെ ആശയങ്ങളെ യാഥാർത്ഥ്യമാക്കി ലോകനിലവാരത്തിലേക്കുള്ള ഉൽപ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും യുവജനങ്ങളുടെ മനസ് പാകപ്പെടുത്തി അവർക്ക് പുതിയ അവസരങ്ങൾ ഒരുക്കുകയാണ് ഈ ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡിവൈഎഫ്ഐ പറയുന്നു.