TRENDING:

നമ്മുടെ എല്‍ദോയെ കണ്ടവരുണ്ടോ? മാന്നാർ മത്തായിയിലെപ്പോലെ തിരഞ്ഞിറങ്ങുമെന്ന് ഡിവൈഎഫ്ഐ

Last Updated:

എംഎല്‍എയെ കാണാനില്ലെന്നും കണ്ടുകിട്ടുന്നവര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ഡിവൈഎഫ്‌ഐ പോസ്റ്റര്‍ പ്രചാരണം നടത്തിയിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബലാത്സംഗക്കേസില്‍പ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍പ്പോയ കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ കണ്ടെത്താന്‍ ഡിവൈഎഫ്ഐ തെരച്ചിലിനിറങ്ങുന്നു. ഡിവൈഎഫ്ഐ പെരുമ്പാവൂര്‍ ബ്ലോക്ക് കമ്മിറ്റിയാണ് ഒളിവില്‍ കഴിയുന്ന എംഎല്‍എ കണ്ടെത്താന്‍ പ്രതീകാത്മക തെരച്ചില്‍ സംഘടിപ്പിക്കുന്നത്. എംഎല്‍എയെ കണ്ടെത്താന്‍ നാളെ വൈകീട്ട് 5 മണിമുതല്‍ പെരുമ്പാവൂര്‍ നഗരത്തില്‍ മുഴുവന്‍ ‘തെരച്ചില്‍’ നടത്തും. എംഎല്‍എയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികവും നല്‍കുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു.
advertisement

എല്‍ദോസ് കുന്നപ്പിള്ളി ഒളിവില്‍ പോയതോടെ എംഎല്‍എയെ കാണാനില്ലെന്നും കണ്ടുകിട്ടുന്നവര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ഡിവൈഎഫ്‌ഐ പോസ്റ്റര്‍ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ പോസ്റ്റര്‍ പ്രചരണം  വിജയിക്കാതെ വന്നതോടെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എംഎല്‍എയെ തെരഞ്ഞ് ഇറങ്ങാന്‍ തീരുമാനിച്ചത്.

അതേസമയം, ബലാത്സംഗക്കേസിൽ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിൽ എംഎല്‍എയെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. എല്‍ദോസ് എത്രയും പെട്ടന്ന് കെപിസിസിയുമായി ബന്ധപ്പെടണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. പീഡനപരാതിയില്‍ മാതൃകാപരമായ തീരുമാനമെടുക്കുമെന്നും ഇരയ്ക്കൊപ്പമാണ് നിൽക്കുകയെന്നും സതീശന്‍ പറഞ്ഞു. കെപിസിസി തീരുമാനം എടുക്കുന്നില്ലെന്ന് പറയുന്നത് ശരിയല്ല. എല്‍ദോസില്‍ നിന്നും വിശദീകരണം തേടും. എൽദോസുമായി ബന്ധപ്പെട്ട എല്ലാ ഇടങ്ങളിലും അറിയിച്ചിട്ടുണ്ട്. എത്രയും പെട്ടന്ന് വിശദീകരണം നല്‍കണമെന്നും സതീശന്‍ വ്യക്തമാക്കി.

advertisement

എൽദോസ് കുന്നപ്പിള്ളിയുടെ രാജി ആവശ്യപ്പെടാതെ സിപിഎം ; രാഷ്ട്രീയ ആയുധമാക്കാന്‍ സാധ്യത

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എല്‍ദോസ് കുന്നപ്പിള്ളിൽ എംഎൽഎ ഈ മാസം 20നകം വിശദീകരണം നല്‍കണമെന്ന് കെപിസിസി നേതൃത്വം ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഈ ആവശ്യമുന്നയിച്ച് കത്ത് നല്‍കി. നിശ്ചിത സമയത്തിനകം മറുപടി നല്‍കാത്തപക്ഷം കടുത്ത അച്ചടക്കനടപടി സ്വീകരിക്കുമെന്നു കത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ​ഒരു പൊതുപ്രവര്‍ത്തകന്റെ പേരില്‍ ഒരിക്കലും കേള്‍ക്കാന്‍ പാടില്ലാത്ത ഗുരുതരമായ ആരോപണമാണ് ഉയർന്നിട്ടുള്ളതെന്ന് കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
നമ്മുടെ എല്‍ദോയെ കണ്ടവരുണ്ടോ? മാന്നാർ മത്തായിയിലെപ്പോലെ തിരഞ്ഞിറങ്ങുമെന്ന് ഡിവൈഎഫ്ഐ
Open in App
Home
Video
Impact Shorts
Web Stories