എൽദോസ് കുന്നപ്പിള്ളിയുടെ രാജി ആവശ്യപ്പെടാതെ സിപിഎം ; രാഷ്ട്രീയ ആയുധമാക്കാന്‍ സാധ്യത

Last Updated:

രാജി ആവശ്യപ്പെടാൻ കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കുന്ന രാഷ്ട്രീയ തന്ത്രം പ്രയോഗിക്കാനാണ് സിപിഎമ്മിന്‍റെ നീക്കം.

ബലാത്സംഗക്കേസിനെ തുടര്‍ന്ന് ഒളിവില്‍പ്പോയ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ രാജി ആവശ്യപ്പെടാതെ സിപിഎം. കോൺഗ്രസിന്റെ ധാർമികത അനുസരിച്ചു തീരുമാനമെടുക്കട്ടെയെന്ന നിലപാടാണ് വിഷയത്തില്‍ സിപിഎം സ്വീകരിച്ചിട്ടുള്ളത്. രാജി ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകാതെ വന്നാല്‍ പ്രതിപക്ഷത്തിനെതിരെ വിഷയം രാഷ്ട്രീയ ആയുധമാക്കാനും സാധ്യതയുണ്ട്.
ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം എൽദോസ് കുന്നപ്പിള്ളിക്കെതിരായ ആരോപണവും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളും വിശദമായി ചർച്ച ചെയ്തു. എൽദോസ് കുന്നപ്പിള്ളിയുടെ രാജി ഇപ്പോൾ ആവശ്യപ്പെടേണ്ടതില്ല എന്ന തീരുമാനമാണ് യോഗത്തിൽ സ്വീകരിച്ചത്. എല്‍ദോസിന്‍റെ രാജി എത്രത്തോളം വൈകുന്നോ, അത്രത്തോളം ഗുണം സിപിഎമ്മിന് ലഭിക്കുമെന്നും കോൺഗ്രസിന് ദോഷകരമാകുമെന്നുമാണ് യോഗം വിലയിരുത്തിയത്. രാജി ആവശ്യപ്പെടാൻ കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കുന്ന രാഷ്ട്രീയ തന്ത്രം പ്രയോഗിക്കാനാണ് സിപിഎമ്മിന്‍റെ നീക്കം.
advertisement
യുഡിഎഫ് ഘടകകക്ഷിയായ ആര്‍എംപിയുടെ എംഎല്‍എ കെ.കെ രമ എല്‍ദോസ് കുന്നപ്പള്ളിയുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നതോടെ കോണ്‍ഗ്രസ് നേതൃത്വം സമ്മര്‍ദ്ദത്തിലായിട്ടുണ്ട്.
അതേസമയം, ബലാത്സംഗ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎൽഎ ഈ മാസം 20നകം വിശദീകരണം നല്‍കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ഈ ആവശ്യമുന്നയിച്ച് കത്ത് നല്‍കിയതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. നിശ്ചിത സമയത്തിനകം മറുപടി നല്‍കാത്തപക്ഷം കടുത്ത അച്ചടക്കനടപടി സ്വീകരിക്കുമെന്നു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
advertisement
ഒരു പൊതുപ്രവര്‍ത്തകന്റെ പേരില്‍ ഒരിക്കലും കേള്‍ക്കാന്‍ പാടില്ലാത്ത ഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്നത്.പ്രസ്തുത വിഷയത്തിലുള്ള എല്‍ദോസ് കുന്നപ്പിള്ളിയുടെ സത്യസന്ധമായ വിശദീകരണം കെ.പി.സി.സിക്ക് നിശ്ചിത സമയത്തിനകം നല്‍കണം.അല്ലാത്തപക്ഷം കടുത്ത അച്ചടക്കനടപടി സ്വീകരിക്കുമെന്നും കത്തിൽ മുന്നറിയിപ്പ് നല്‍കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എൽദോസ് കുന്നപ്പിള്ളിയുടെ രാജി ആവശ്യപ്പെടാതെ സിപിഎം ; രാഷ്ട്രീയ ആയുധമാക്കാന്‍ സാധ്യത
Next Article
advertisement
മധ്യപ്രദേശില്‍ 14 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിര്‍ദേശിച്ച ഡോക്ടര്‍ അറസ്റ്റില്‍
മധ്യപ്രദേശില്‍ 14 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിര്‍ദേശിച്ച ഡോക്ടര്‍ അറസ്റ്റില്‍
  • മധ്യപ്രദേശില്‍ 14 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിര്‍ദേശിച്ച ഡോക്ടര്‍ അറസ്റ്റിലായി.

  • കഫ് സിറപ്പില്‍ 48.6% വിഷാംശം കണ്ടെത്തിയതോടെ മരുന്ന് നിര്‍മാതാക്കളും ഡോക്ടറും പ്രതികളായി.

  • കഫ് സിറപ്പ് കഴിച്ചതിനെ തുടര്‍ന്ന് മരിച്ച കുട്ടികളുടെ കുടുംബത്തിന് 4 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.

View All
advertisement