TRENDING:

Wayanad landslide| വയനാട് പുനരധിവാസത്തിന് പന്നിയിറച്ചി ചാലഞ്ചുമായി ഡി.വൈ.എഫ്.ഐ

Last Updated:

ആഗസ്റ്റ് 18ന് എറണാകുളം മഞ്ഞപ്ര മേഖലയിലെ ഡിവൈഎഫ്ഐ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പന്നി വില്പന

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാടിന് കൈത്താങ്ങാവാൻ ഒരുമിച്ചിരിക്കുകയാണ് നാടും നാട്ടാരും.
advertisement

ഇതിനു വേണ്ടിയുള്ള ധനസമാഹരണത്തിനായി പന്നിയിറച്ചി (പോർക്ക് ) ചാലഞ്ചുമായി ഡി.വൈ.എഫ്.ഐ. 'റീബിൽഡ് വയനാട്' ക്യാമ്പയിന്റെ ഭാഗമായാണ് ധനസമാഹാരണം നടത്തുന്നത്. ഡി.വൈ.എഫ്.ഐ. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രധാനമായും രണ്ടു ജില്ലകളിൽ, പോർക്ക് ഫെസ്റ്റ് സംഘടിപ്പിക്കുന്നതായാണ് അറിവ്.

എറണാകുളം ജില്ലയിലെ കോതമംഗലം, അങ്കമാലി മഞ്ഞപ്ര മേഖലയിലെ ഡിവൈഎഫ്ഐ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 18നാണ് പന്നിയിറച്ചി വില്പന. മഞ്ഞപ്രയിൽ 380 രൂപയുടെ ഇറച്ചി 350 രൂപയ്ക്കാണ് വില്പന. കോതമംഗലത്ത് 375 രൂപയാണ് വില.

advertisement

ആഗസ്റ്റ് 10ന് കാസർകോട് രാജപുരത്തും പോർക്ക് ചലഞ്ച് നടത്തിയിരുന്നു.അന്ന് ‌‌350 കിലോയിലേറെ പോർക്ക് വിറ്റുപോയ ഈ ചലഞ്ച് വൻ വിജയമായി. 380 രൂപ വിലയുള്ള പന്നിയിറച്ചിക്ക് കിലോയ്ക്ക് 360 രൂപ നിരക്കിൽ ആയിരുന്നു അന്ന് വിതരണം. എന്നാൽ പലരും നിശ്ചിത തുകയേക്കാൾ കൂടുതൽ പണം നൽകി പന്നിയിറച്ചി വാങ്ങിയതായി ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ഷൈജിൻ പറഞ്ഞതായി മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഈ ഇനത്തിൽ ഒന്നേകാൽ ലക്ഷത്തിലേറെ രൂപം ലഭിക്കുമെന്നും തുക വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വീടുകൾ നിർമിച്ച് നൽകാനാണ് തുക എന്ന് ഇത് സമ്പാദിച്ച് പുറത്തിറക്കിയ ഡിജിറ്റൽ കാർഡുകളിലുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പോർക്ക് വില്പനയിൽ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണ് അങ്കമാലി. ഇതിന്റെ പശ്ചാത്തലത്തിലാണ് ലിജോ ജോൺ പല്ലിശേരി അങ്കമാലി ഡയറീസ് എന്ന ചിത്രം എടുത്തത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Wayanad landslide| വയനാട് പുനരധിവാസത്തിന് പന്നിയിറച്ചി ചാലഞ്ചുമായി ഡി.വൈ.എഫ്.ഐ
Open in App
Home
Video
Impact Shorts
Web Stories