TRENDING:

നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയെന്ന് വ്യാജരേഖ; DYFI പ്രവർത്തകൻ അറസ്റ്റിൽ

Last Updated:

2021 - 22 ലെ നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കും മാർക്കും നേടിയതായി കൃത്രിമ രേഖയുണ്ടാക്കിയെന്നാണ് കേസ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നീറ്റ് പരീക്ഷാ ഫലത്തിൽ കൃത്രിമം കാട്ടിയ കേസിൽ കൊല്ലത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റില്‍. കൊല്ലം കടയ്ക്കൽ സ്വദേശി സമിഖാൻ (21) ആണ് പിടിയിലായത്. 2021 – 22 ലെ നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കും മാർക്കും നേടിയതായി കൃത്രിമ രേഖയുണ്ടാക്കിയെന്നാണ് കേസ്. പ്രവേശനം ലഭിക്കാതെ വന്നതോടെ സമിഖാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സൈബർ സെൽ നടത്തിയ പരിശോധനയില്‍ രേഖ കൃത്രിമമാണെന്ന് തെളിഞ്ഞതോടെയാണ്  സമിഖാനെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ സമീഖാന്‍
അറസ്റ്റിലായ സമീഖാന്‍
advertisement

‘ജോലി നേടി 2.78 ലക്ഷം രൂപ സമ്പാദിച്ചതിലൂടെ വിദ്യ സര്‍ക്കാരിനെ ചതിച്ചു, ഉന്നത വിദ്യാഭ്യാസ മേഖലയെ കളങ്കപ്പെടുത്തി’; പോലീസ് റിപ്പോര്‍ട്ട്

കഴിഞ്ഞ വ്യാഴാഴ്ചയാണ് സമീഖാനെ പോലീസ് അറസ്റ്റ് ചെയ്തത്. ബാലസംഘം കടയ്ക്കൽ കോ ഓർഡിനേറ്ററായിരുന്ന പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് പോലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. നീറ്റ് പരീക്ഷയിൽ സമീഖാന് വെറും 16 മാർക്കാണ് ലഭിച്ചത്. ഇത് 468 ആക്കി വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്.

advertisement

‘തെറ്റുകാരെ സംരക്ഷിച്ച ചരിത്രം എസ്എഫ്ഐക്കില്ല; വിദ്യക്ക് സഹായം നൽകിയിട്ടില്ല’; പിഎം ആർഷോ

മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യ പ്രതിയായ മഹാരാജാസ് കോളേജിലെ വ്യാജരേഖാ കേസും എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് പ്രതിയായ കായംകുളം എംഎസ്എം കോളേജിലെ വ്യാജരേഖാ കേസും സിപിഎം വിദ്യാര്‍ഥി സംഘടനയെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് സമിഖാന്റെ അറസ്റ്റ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയെന്ന് വ്യാജരേഖ; DYFI പ്രവർത്തകൻ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories