'ജോലി നേടി 2.78 ലക്ഷം രൂപ സമ്പാദിച്ചതിലൂടെ വിദ്യ സര്‍ക്കാരിനെ ചതിച്ചു, ഉന്നത വിദ്യാഭ്യാസ മേഖലയെ കളങ്കപ്പെടുത്തി'; പോലീസ് റിപ്പോര്‍ട്ട്
- Published by:Vishnupriya S
- news18-malayalam
Last Updated:
എറണാകുളം മഹാരാജാസ് പോലുള്ള ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുന്ന കോളേജിനെ അപകീർത്തിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു
തിരുവനന്തപുരം: വ്യാജ പ്രവൃത്തിപരിചയ സാക്ഷ്യപത്രം നൽകി അതിഥി അധ്യാപികയായി ജോലി നേടി 2,78,250 രൂപ സമ്പാദിച്ചതിലൂടെ വിദ്യ സർക്കാരിനെ ചതിച്ചെന്ന് പോലീസ് റിപ്പോർട്ട്. വ്യാജ പ്രവൃത്തിപരിചയ സാക്ഷ്യപത്രം നൽകി ഗവ കോളേജിൽ ജോലി നേടിയ വിദ്യ ഉന്നത വിദ്യാഭ്യാസ മേഖലയെ കളങ്കപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. എറണാകുളം മഹാരാജാസ് പോലുള്ള ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുന്ന കോളേജിനെ അപകീർത്തിപ്പെടുത്തുകയാണ് ചെയ്തതെന്നും പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം വിദ്യയുടെ ജാമ്യഹർജി പരിഗണിച്ച കോടതി പോലീസിനോട് എതിർപ്പ് ഹർജി ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ജാമ്യാപേക്ഷ എതിർത്തുകൊണ്ട് നീലേശ്വരം പോലീസ് ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (രണ്ട്) കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ടിലാണ് ഇതു പറയുന്നത്. ഭീക്ഷണിപ്പെടുത്തിയോ മറ്റോ സാക്ഷികളെ സ്വാധീനിക്കും. അന്വേഷണത്തോട് സഹകരിക്കാൻ സാധ്യതയില്ല. ഇക്കാര്യങ്ങളാണ് ജാമ്യം നൽകുന്നത് എതിർത്ത് നൽകിയ പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ 41 എ നോട്ടീസ് നൽകിയതിനെ തുടർന്ന് ഹാജരായ തന്റെ കക്ഷിയെ അറസ്റ്റ് ചെയ്യാനേ പാടില്ലായിരുന്നുവെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
advertisement
അതേസമയം, കേസിൽ വിദ്യയ്ക്ക് ജാമ്യം. അരലക്ഷം രൂപയുടെ രണ്ട് ആൾജാമ്യത്തിലാണ് ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (രണ്ട്) കോടതി വിദ്യയെ വിട്ടയച്ചത്. ബുധൻ, ശനി ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥനായ നീലേശ്വരം ഇൻസ്പെക്ടർക്കു മുൻപാകെ ഹാജരാകണമെന്നും സമാന കേസിൽ ഉൾപ്പെടരുതെന്നും കേരളം വിട്ടുപോകരുതെന്നുമാണ് ജാമ്യവ്യവസ്ഥ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 02, 2023 10:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജോലി നേടി 2.78 ലക്ഷം രൂപ സമ്പാദിച്ചതിലൂടെ വിദ്യ സര്‍ക്കാരിനെ ചതിച്ചു, ഉന്നത വിദ്യാഭ്യാസ മേഖലയെ കളങ്കപ്പെടുത്തി'; പോലീസ് റിപ്പോര്‍ട്ട്