‘തെറ്റുകാരെ സംരക്ഷിച്ച ചരിത്രം എസ്എഫ്ഐക്കില്ല; വിദ്യക്ക് സഹായം നൽകിയിട്ടില്ല’; പിഎം ആർഷോ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സംഘടന തെറ്റുകാരെ സംരക്ഷിക്കില്ല. പോരായ്മകൾ സംഭവിച്ചാൽ കണ്ടെത്തി തിരുത്തുമെന്നും പിഎം ആർഷോ പറഞ്ഞു.
വ്യാജരേഖ കേസിൽ കെ വിദ്യയ്ക്ക് എസ്എഫ്ഐ സഹായം നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. തെറ്റുകാരെ സംരക്ഷിച്ച ചരിത്രം എസ്എഫ്ഐക്കില്ലെന്നും പോരായ്മകൾ സംഭവിച്ചാൽ കണ്ടെത്തി തിരുത്തുമെന്നും പിഎം ആർഷോ പറഞ്ഞു.
വിദ്യ നൽകിയെന്ന് പറയുന്ന മൊഴി കണ്ടിട്ടില്ല. കാട്ടാക്കടയിലേയും കായംകുളത്തേയും സംഭവങ്ങൾ ഗൗരവത്തോടെ കണ്ട് തിരുത്തി. സംഘടന തെറ്റുകാരെ സംരക്ഷിക്കില്ല. മാർക്ക് ലിസ്റ്റ് വിവാദത്തിലെ ഗൂഢാലോചന കേസിലെ അന്വേഷണം തൃപ്തികരമാണെന്നും ആർഷോ അറിയിച്ചു.
എസ്എഫ്ഐയെ ആക്രമിക്കുന്നത് മുൻകാല എസ്എഫ്ഐ പ്രവർത്തകരുടെ ചെയ്തികളുമായി ബന്ധപ്പെടുത്തിയാണ്. എന്നാൽ,മുൻകാല കെഎസ്‌യു പ്രവർത്തകർ ചെയ്യുന്ന തെറ്റുകൾ മാധ്യമങ്ങൾ കാണുന്നില്ല എന്നും ആർഷോ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 26, 2023 2:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘തെറ്റുകാരെ സംരക്ഷിച്ച ചരിത്രം എസ്എഫ്ഐക്കില്ല; വിദ്യക്ക് സഹായം നൽകിയിട്ടില്ല’; പിഎം ആർഷോ