TRENDING:

SDPIയുടെ ഫ്ലക്സ് കീറിയെന്നാരോപിച്ച് DYFI പ്രവര്‍ത്തകന് ക്രൂരമര്‍ദനം; കുറ്റസമ്മതം നടത്തിച്ച് വിഡിയോ ചിത്രീകരിച്ചു

Last Updated:

പരസ്യമായി കുറ്റസമ്മതം നടത്തിച്ച് വിഡിയോ ചിത്രീകരിക്കുകയും ചെയ്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: എസ്ഡിപിഐയുടെ ഫ്ലക്സ് കീറി എന്നാരോപിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് ക്രൂരമര്‍ദനം. കോഴിക്കോട് ബാലുശേരി കോട്ടൂര്‍ സ്വദേശിയായ ജിഷ്ണു രാജിനെയാണ് ഒരു സംഘം എസ്ഡിപിഐ പ്രവര്‍ത്തകര്‍ അതിക്രൂരമായി മര്‍ദിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം.
advertisement

ഗുരുതരമായി പരിക്കേറ്റ ജിഷ്ണുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരസ്യമായി കുറ്റസമ്മതം നടത്തിച്ച് വിഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഇന്നലെ രാത്രി ഒന്നരയോടെ കോട്ടൂര്‍ പാലോളിയില്‍ വച്ചായിരുന്നു സംഭവം. എസ്ഡിപിഐയുടെ ഫ്ലക്സ് ഈ പ്രദേശത്തുണ്ടായിരുന്നു. ഇത് കീറാന്‍ വേണ്ടിയാണ് ജിഷ്ണു വന്നതെന്നും ഇത് കീറിയെന്നും ആരോപിച്ചായിരുന്നു മര്‍ദനം.

ഫ്ലക്സ് കീറിയത് താനാണെന്നും പ്രദേശത്തെ സിപിഐഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പറഞ്ഞത് പ്രകാരമാണ് അത് കീറിയതെന്നും പറയുന്ന ജിഷ്ണുവിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. മുപ്പതോളം പേര്‍ ചേര്‍ന്നാണ് ജിഷ്ണുവിനെ മര്‍ദിച്ചതെന്നാണ് പറയുന്നത്. നിലവില്‍ അക്രമികളെ കുറിച്ച് വിശദമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല.

advertisement

Also Read-Suspension| പ്രതിയുടെ ഫോൺ കൈക്കലാക്കി സ്ത്രീ സുഹൃത്തിന്റെ ദൃശ്യങ്ങളെടുത്ത് ഭീഷണിപ്പെടുത്തി; പൊലീസുകാരന് സസ്പെൻഷൻ

ശരീരമാസകലം ജിഷ്ണുവിന് പരിക്കേറ്റിരുന്നു. ബാലുശേരി പൊലീസ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി ജിഷ്ണുവിന്റെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Arrest | പാലക്കാട് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ സഹോദരനായ പൊലീസുകാരൻ അറസ്റ്റിൽ

പാലക്കാട്: വിക്ടോറിയ കോളജിന് സമീപം യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ഫിറോസിന്റെ സഹോദരനായ പൊലീസുകാരൻ അറസ്റ്റിൽ. റഫീഖിനെ രാത്രി വൈകി പാലക്കാട് ടൗൺ നോർത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. പുതുപ്പള്ളിത്തെരുവ് സ്വദേശിയായ അനസാണ് കഴിഞ്ഞ ദിവസം മർദനമേറ്റു മരിച്ചത്. നരികുത്തി സ്വദേശിയായ ഫിറോസ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് അനസിനെ അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

advertisement

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.15ഓടെയായായിരുന്നു സംഭവം. റോഡിലൂടെ അനസ് നടന്നുവരുമ്പോള്‍ ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരുന്ന ഫിറോസ് വണ്ടി പാര്‍ക്ക് ചെയ്ത ശേഷം ഇറങ്ങി വന്ന് അനസിനെ രണ്ട് തവണ മര്‍ദ്ദിച്ചു. തലയ്ക്ക് ഇടത് വശത്തായി അടികിട്ടിയ അനസ് ഉടനെ ബോധരഹിതനായി നിലത്ത് വീഴുകയായിരുന്നു. ഫിറോസും ഒപ്പമുണ്ടായിരുന്നയാളും ചേര്‍ന്ന് ഒരു ഓട്ടോയില്‍ കയറ്റി അനസിനെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഓട്ടോ തട്ടി പരിക്ക് പറ്റിയെന്നാണ് ആശുപത്രിയില്‍ അറിയിച്ചത്.

Also Read-യുവതിയുടെ ഫോൺ നമ്പർ ചോദിക്കുന്നത് വിലക്കിയ സ്ത്രീയെയും അമ്മയെയും കൊന്ന പ്രതി പിടിയിൽ

advertisement

പാലക്കാട് നോര്‍ത്ത് പോലീസ് സംഭവം നടന്ന സ്ഥലത്ത് എത്തി അന്വേഷിച്ചപ്പോള്‍ അത്തരമൊരു അപകടം നടന്നിട്ടില്ലെന്ന് മനസ്സിലാക്കുകയും തുടര്‍ന്ന് ഫിറോസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുമുണ്ടായി. യുവതികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത തന്നോട് മോശമായി പെരുമാറിയെന്നും ബാറ്റ് ഉപയോഗിച്ച് കൈക്കും കാലിനും അടിക്കാനാണ്‌ ഉദ്ദേശിച്ചതെന്നും എന്നാല്‍ അബദ്ധത്തില്‍ അടി തലയില്‍ കൊള്ളുകയായിരുന്നുവെന്നും ഫിറോസ് പൊലീസിനോട് പറഞ്ഞു. കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. ക്രിക്കറ്റ് ബാറ്റ് കൊണ്ടുള്ള അടി തലയ്‌ക്കേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
SDPIയുടെ ഫ്ലക്സ് കീറിയെന്നാരോപിച്ച് DYFI പ്രവര്‍ത്തകന് ക്രൂരമര്‍ദനം; കുറ്റസമ്മതം നടത്തിച്ച് വിഡിയോ ചിത്രീകരിച്ചു
Open in App
Home
Video
Impact Shorts
Web Stories