യുവതിയുടെ ഫോൺ നമ്പർ ചോദിക്കുന്നത് വിലക്കിയ സ്ത്രീയെയും അമ്മയെയും കൊന്ന പ്രതി പിടിയിൽ

Last Updated:

ഇരട്ടക്കൊലപാതകത്തിന് തുമ്പായത് പ്രതി ധരിച്ച മങ്കി ക്യാപ്

കന്യാകുമാരി: ജില്ലയിലെ വെള്ളിചന്തയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന അമ്മയെയും മകളെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വർണമാലയടക്കം 16 പവൻ കവർന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. മുട്ടം സ്വദേശിനി തെരേസാമ്മാൾ (90) മകളും ആന്റോ സഹായ രാജിന്റെ ഭാര്യയുമായ പൗലിൻ മേരി (48) എന്നിവരെ കൊല്ലപ്പെടുത്തിയ സംഭവത്തിലാണ് കടയപട്ടണം ഫാത്തിമ സ്ട്രീറ്റ് സ്വദേശി സിൽവസ്റ്ററിന്റെ മകൻ അമല സുമനെ (36) അറസ്റ്റ് ചെയ്തത്.
ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നിർദേശത്തെ തുടർന്ന് എസ്ഐ അരുളപ്പന്റെ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. പൊലീസ് പറയുന്നത് ഇങ്ങനെ :
ആന്റോ സഹായരാജും മൂത്ത മകൻ അലനും വിദേശത്ത് മത്സ്യബന്ധന തൊഴിലാളികളാണ്. ഇളയ മകൻ ആരോൺ ചെന്നൈയിലെ സ്വകാര്യ കോളേജിൽ പഠിക്കുന്നു. വെള്ളിചന്തയിൽ ആൾതാമസം കുറഞ്ഞ പ്രദേശത്താണ് പൗലിൻ മേരിയും തെരേസാമ്മാളും താമസിക്കുന്നത്. ജൂൺ ഏഴിന് രാവിലെ ഫോൺ വിളിച്ചിട്ട് രണ്ടുപേരും എടുക്കാത്തതിനെ തുടർന്ന്, മക്കൾ അടുത്തുള്ള ബന്ധുക്കളെ വിളിച്ചു. ബന്ധുക്കൾ സംഭവ സ്ഥലത്തെത്തി വീട്ടിന്റെ വാതിൽ തകർത്ത് നോക്കിയപ്പോൾ രണ്ടുപേരും തലയിൽ പരിക്കേറ്റ് മരിച്ച നിലയിലായിരുന്നു
advertisement
തെരേസാമ്മാളിന്റെ അഞ്ചു പവന്റെ മാലയും പൗലിൻ മേരിയുടെ 11 പവന്റെ മാലയും കവർന്നു. എന്നാൽ വളയും കമ്മലും നഷ്ടമായിരുന്നില്ല.
മുൻവൈരാഗ്യം
പൗലിൻ മേരിയോടുള്ള മുൻവൈരാഗ്യം കാരണമാണ് കൊല നടത്തിയത് എന്ന് പ്രതി അമല സുമൻ പൊലീസിന് മൊഴി നൽകി. പൗലിൻമേരി വീട്ടിൽ തയ്യൽ ക്ലാസ് നടത്തി വന്നിരുന്നു. അവിടെ പഠിക്കാൻ വരുന്ന യുവതിയുടെ ഫോൺ നമ്പർ ചോദിച്ച് പ്രതി നിരന്തരം ശല്യപ്പെടുത്തി. ഇതറിഞ്ഞ പൗലിൻ മേരി അമലാ സുമനെ വിലക്കി. ഇതിന്റെ വൈരാഗ്യം കാരണം കഴിഞ്ഞ ആറിന് രാത്രി വീടിന്റെ വൈദ്യുതി കേടാക്കിയതിനുശേഷം വാതിൽ മുട്ടി. വാതിൽ തുറന്ന പൗലിൻ മേരിയെ കൈവശം മറച്ഛ് വച്ചിരുന്ന ചുറ്റിക കൊണ്ട് തലയിൽ 13 തവണ അടിച്ചു. നിലവിളികേട്ട് എത്തിയ അമ്മയെ വീട്ടിലുണ്ടായിരുന്ന തേപ്പു പെട്ടി കൊണ്ട് തലയിൽ അടിച്ഛ് കൊലപ്പെടുത്തി.
advertisement
രണ്ട് പേരുടെയും മരണം ഉറപ്പ് വരുത്തിയ ശേഷം രണ്ട് പേരുടെയും കഴുത്തിൽ കിടന്നിരുന്ന മാലകൾ ഊരിയെടുത്ത ശേഷം വീടിന്റെ വാതിൽ പുറത്ത് നിന്ന് താക്കോൽ കൊണ്ട് പൂട്ടി. സംഭവ സ്ഥലത്ത് നിന്ന് പൊലീസ് തേപ്പു പെട്ടിയും മങ്കി ക്യാപ്പും കണ്ടെത്തിയിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റികയും കണ്ടെത്തി. മങ്കി ക്യാപ്പാണ് കേസിൽ തുമ്പായത്. പ്രതി മോഷ്ടിച്ച സ്വർണവും പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവതിയുടെ ഫോൺ നമ്പർ ചോദിക്കുന്നത് വിലക്കിയ സ്ത്രീയെയും അമ്മയെയും കൊന്ന പ്രതി പിടിയിൽ
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement