TRENDING:

മലപ്പറം താനൂരിൽ DYFI പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു

Last Updated:

സമാധാന അന്തരീക്ഷം നിലനിൽക്കുന്ന തീരദേശത്ത് മന:പൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ഒരു വിഭാഗത്തിന്റെ ആസൂത്രിതമായ ശ്രമമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിപിഎം ആരോപിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം : താനൂരിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ഡിവൈഎഫ്ഐ തീരദേശ മേഖല മുൻ സെക്രട്ടറി അഞ്ചുടി സ്വദേശി ഷംസുവിനാണ് വെട്ടേറ്റത്.ഇയാളുചെ പിതൃസഹോദരൻ മുസ്തഫയ്ക്കും വെട്ടേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പതിന്നൊന്ന് മണിയോടെ ഓട്ടോയിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. വടിവാൾ കൊണ്ടുള്ള ആക്രമണത്തിൽ ഷംസുവിന്റെ കൈകാലുകള്‍ക്ക് സാരമായ പരിക്കുണ്ട്. തിരൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇരുവരെയും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
advertisement

Also Read-'കോണ്‍ഗ്രസുകാരന്‍ ആയതെങ്ങനെയെന്ന് അറിയില്ല' ചിതറക്കേസിലെ പ്രതിയും CPM അനുഭാവിയെന്ന് സഹോദരന്‍

തീർത്തും സമാധാന അന്തരീക്ഷം നിലനിൽക്കുന്ന തീരദേശത്ത് മന:പൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ഒരു വിഭാഗത്തിന്റെ ആസൂത്രിതമായ ശ്രമമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിപിഎം ആരോപിക്കുന്നത്. കഴിഞ്ഞ വർഷവും ഇവിടെ ഡിവൈഎഫ്ഐ പ്രവർത്തകന് നേരെ ആക്രമണമുണ്ടായിരുന്നു. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അക്ബറിനാണ് അന്ന് വെട്ടേറ്റത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പറം താനൂരിൽ DYFI പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു