രാജ്യത്തിന് വലിയ നഷ്ടം ഉണ്ടാക്കുന്ന കറൻസി വിനിമയ ഇടപാടുകളാണ് ഇവരടക്കമുള്ളവർ വർഷങ്ങളായി നടത്തുന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ശതകോടികളുടെ വിദേശ കറൻസി വിനിമയം കുഴൽപ്പണമായി ഇവർ നടത്തിയിട്ടുണ്ട്. 200 ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കെടുത്തു. ഗിഫ്റ്റ് ഷോപ്പുകൾ, ഫാഷൻ ഷോപ്പുകൾ, സ്വർണ്ണക്കടകൾ, മൊബൈൽ ഫോൺ ഷോപ്പുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും വിദേശ കറൻസി ഇടപാടുകൾ നടത്തിയിട്ടുണ്ട്.
Also read-സംസ്ഥാനത്തേക്ക് എത്തിയത് 10000 കോടി രൂപയുടെ ഹവാല പണം; ആറ് ജില്ലകളിൽ ഇഡി പരിശോധന
advertisement
സിബിഐ അന്വേഷിക്കുന്ന ഗൾഫ് നേഴ്സിങ് റിക്രൂട്ട്മെന്റ് കേസിൽ 100 കോടി രൂപയുടെ കള്ളപ്പണം വിദേശത്തേക്ക് കടത്തിയതിന്റെ പേരിൽ അന്വേഷണം നേരിട്ട സ്ഥാപനമാണ് കോട്ടയത്തെ സുരേഷ് ഫോറെക്സ്. കഴിഞ്ഞ 19 മുതൽ സംസ്ഥാനവ്യാപകമായി 14 ഇടങ്ങളിലാണ് ഇഡിയുടെ പരിശോധന കേന്ദ്രീകരിച്ചത്. പിടിച്ചെടുത്ത 50 ഡിജിറ്റൽ ഉപകരണങ്ങൾ പരിശോധിച്ചപ്പോൾ വിദേശ കറൻസിക്ക് തുല്യമായ ഇന്ത്യൻ രൂപ കുഴൽപ്പണമായി നടത്തുന്നതിന്റെ വിശദാംശങ്ങളും ഇടപാടുകാർ തമ്മിലുള്ള സംഭാഷണങ്ങളും ഇഡിക്കു ലഭിച്ചു.
സൈബർ ഫോറൻസിക് പരിശോധനകൾക്ക് ശേഷം ഇവ തെളിവായി രേഖപ്പെടുത്തും. കഴിഞ്ഞ മൂന്നു വർഷങ്ങൾക്കിടയിൽ കേരളം കേന്ദ്രീകരിച്ചു പതിനായിരം കോടി രൂപയുടെ വിദേശ കറൻസി വിനിമയം ഹവാല വഴി നടത്തിയിട്ടുണ്ടെന്ന സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് മാസങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്ക് ശേഷം ഇഡി പരിശോധന നടത്തിയത്.