ഈ കേസുമായി ബന്ധപ്പെട്ട് ബിഷപ്പ് ധർമരാജ് റസാലത്തെ ഇക്കഴിഞ്ഞ ജൂലൈയിൽ വിശദമായി ചോദ്യം ചെയ്തിരുന്നു. റെയ്ഡിൽ കണ്ടെടുത്ത വിവരങ്ങളും ഇ ഡിയുടെ മുന്നിലുള്ള പരാതികളുടെ വസ്തുതകളും അടിസ്ഥാനമാക്കിയാണ് ധർമ്മരാജ് റസാലത്തെ ചോദ്യം ചെയ്തത്.
ബിഷപ് ധര്‍മ്മരാജ് റസാലം ,കോളേജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാം, സെക്രട്ടറി ടി.പി പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് കള്ളപ്പണ കേസിലെ ഇ.ഡി കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ബിഷപ്പ് അടക്കമുള്ളവര്‍ കോടികളുടെ കള്ളപ്പണ ഇടപാട് നടത്തി എന്നാണ് പരാതി. സി എസ് ഐ സഭ ആസ്ഥാനത്തും മറ്റ് മൂന്നിടങ്ങളിലും മണിക്കൂറുകള്‍ ഇ ഡി പരിശോധന നടത്തിയിരുന്നു.
advertisement
Also Read-ഇ ഡിയുടെ വിശാല അധികാരം ശരിവെച്ച് സുപ്രീംകോടതി; അറസ്റ്റിനും സ്വത്ത് കണ്ടുകെട്ടലിനും അധികാരം
ബിഷപ്പിന്റെ ആസ്ഥാനമായ എല്‍ എം എസിലും കാരക്കോണം മെഡിക്കല്‍ കോളേജിലും കോളേജ് ഡയറക്ടറായ ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലും സി എസ് ഐ സഭാ സെക്രട്ടറി പ്രവീണിന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തി. പതിമൂന്ന് മണിക്കൂറോളം പരിശോധന നീണ്ടു. കള്ളപ്പണ കേസില്‍ ചോദ്യം ചെയ്യലിനായി ഇഡി നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ബിഷപ്പ് അടക്കമുള്ളവര്‍ ഹാജരായിരുന്നില്ല.
ബഷപ്പിനെതിരായ പണം തിരിമറി ആരോപണങ്ങളില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട് സഭാംഗമായ വി.ടി. മോഹനനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിന് മറുപടിയായാണ്, തലവരിപ്പണം വാങ്ങി പറ്റിച്ചെന്ന പരാതിയില്‍ വെള്ളറട പൊലീസ് നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസില്‍, അന്വേഷണം ഏറ്റെടുത്തതായി ഇഡി കോടതിയെ അറിയിച്ചത്.