കരുവന്നൂരില്‍ ബാങ്കിന്‍റെ അധികാര പരിധിക്ക് പുറത്ത് നിരവധി പേര്‍ക്ക് വായ്പ അനുവദിച്ചിരുന്നു. ഇതിൽ പലതിലും വായ്പയേക്കാൾ മൂല്യം കുറഞ്ഞ സ്വത്തുക്കളാണ് ഈടായി കാണിച്ചിരുന്നത്. ഇവരില്‍ പലരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ നേരത്തെ തന്നെ ഇ ഡി ആരംഭിച്ചിരുന്നു. കേസിലെ അന്തിമ കണ്ടുകെട്ടല്‍ നടപടിയാണ് ഇന്ന് ഉണ്ടായത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ വിശദമായ പരിശോധനയ്ക്കായി ഇ ഡി ഡിസംബറില്‍ കരിവന്നൂർ ബാങ്കിൽ എത്തിയിരുന്നു. ബാങ്ക് പരിധിക്ക് പുറത്തുള്ളവർ എടുത്ത വായ്‌പയുടെ വിശദാംശങ്ങൾ പരിശോധിക്കാനാണ് ഇ ഡി എത്തിയത്. അനധികൃത വായ്പയെടുത്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് മുന്നോടിയായാണ് ബാങ്കിലെത്തി മേൽവിലാസം ശേഖരിച്ചത്.
advertisement
കേസിൽ പ്രതികൾക്ക് ജാമ്യം നൽകിയ കോടതി ഉത്തരവിലെ പരാമർശങ്ങൾക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് ഇ ഡിയുടെ തീരുമാനം. ജാമ്യ ഉത്തരവിലെ ചില പരാമർശങ്ങൾ നീക്കണമെന്ന് ഇ ഡി ആവശ്യപ്പെടും.