TRENDING:

ഐശ്വര്യ കേരളയാത്ര വേദിയിൽ രമേഷ് പിഷാരടി മാത്രമല്ല, ഇടവേള ബാബുവും

Last Updated:

ഐശ്വര്യ കേരളയാത്രയ്ക്ക് ഹരിപ്പാട്ട് നൽകിയ സ്വീകരണ വേദിയിലാണ് ഇരു താരങ്ങളും അണിനിരന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ നടനും അവതാരകനുമായ രമേഷ് പിഷാരടിക്കൊപ്പം നടനും നിർമാതാവുമായ ഇടവേള ബാബുവും പങ്കെടുത്തു. ഐശ്വര്യ കേരളയാത്രയ്ക്ക് ഹരിപ്പാട്ട് നൽകിയ സ്വീകരണ വേദിയിലാണ് ഇരു താരങ്ങളും അണിനിരന്നത്. രമേഷ് പിഷാരടി ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കുമെന്നതു സംബന്ധിച്ച് നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇടവേള ബാബു അപ്രതീക്ഷിതമായാണ് കോൺഗ്രസ് വേദിയിലെത്തിയത്.
advertisement

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻചാണ്ടിയും ചേർന്ന് രമേഷ് പിഷാരടിയെയും ഇടവേള ബാബുവിനെയും സ്വീകരിച്ചു. രമേഷ് പിഷാരടി നേരത്തെ ഉമ്മൻചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും യൂത്ത് കോൺഗ്ര്സ നേതാക്കളുമായും ചർച്ച നടത്തിയിരുന്നു .തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനിടെ മൂവാറ്റുപുഴ നഗരസഭയിലേയ്ക്കു മൽസരിച്ച കോൺഗ്രസ് സ്ഥാനാർഥി ജോയ്സ് മേരിക്ക് ആശംസയുമായി രമേഷ് പിഷാരടി എത്തിയിരുന്നു.

Also Read യു.ഡി.എഫ് അധികാരത്തില്‍ വരുമ്പോള്‍ കേരളാ ബാങ്ക് പിരിച്ചുവിടും: രമേശ് ചെന്നിത്തല

advertisement

ന്രതെത് ഐശ്വര്യ കേരള യാത്ര കൊച്ചിയിലെത്തിയപ്പോൾ സംവിധായകൻ മേജർ രവിയും കോൺഗ്രസ് വേദിയിലെത്തിയിരുന്നു. ഐശ്വര്യ കേരള യാത്രയുടെ തൃപ്പൂണിത്തുറയിലെ വേദിയിലാണ് മേജർ രവി എത്തിയത്.

നടൻ ധർമജൻ ബോൾഗാട്ടി കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയാറെണെന്ന് പരസ്യമായി വ്യക്തമാക്കിയിരുന്നു.

Also Read പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 350 പേരുടെ ജോലി ഇടതു സർക്കാർ നഷ്ടപ്പെടുത്തി: ഉമ്മന്‍ ചാണ്ടി

ഇതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സർക്കാരിനെതിരെ രൂക്ഷ വിമർശനവുമയി രംഗത്തെത്തിയിരുന്നു. യു ഡി എഫ്  സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സഹകരണ പ്രസ്ഥാനത്തെ നശിപ്പിക്കുന്നതിന് രൂപീകരിച്ച് കേരളാ ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. നമ്മുടെ നാട്ടില്‍  ധാരാളം സഹകരണ ബാങ്കുകളും   കൊമേഴ്സ്യല്‍ ബാങ്കുകളും ഉണ്ട്.  അപ്പോള്‍ ഒരു  കേരളാ ബാങ്കിന്റെ ആവശ്യം തന്നെയില്ല.  നമ്മുടെ സഹകരണമേഖലയുടെ നട്ടെല്ലാണ്   ജില്ലാ സഹകരണബാങ്കുകളും,  സംസ്ഥാന  സഹകരണ ബാങ്കും. അതിനെയെല്ലാം പിരിച്ച് വിട്ട് കേരളാ ബാങ്കുണ്ടാക്കിയത് രാഷ്ട്രീയ ഉദ്ദേശം വച്ചുകൊണ്ടാണ്. സഹകരണ പ്രസ്ഥാനത്തിന്റെ തന്നെ തകര്‍ച്ചക്കാണ് ഇത് വഴി തെളിക്കുന്നതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

advertisement

സഹകരണ പ്രസ്ഥാനങ്ങളുടെ ഉദ്ദേശ  ലക്ഷ്യങ്ങളെ പരിപൂര്‍ണ്ണമായും പരാജയപ്പെടുത്തുന്ന ഒന്നാണ്  കേരളാ ബാങ്ക്. അത് കൊണ്ട് യു ഡി എഫ് തുടക്കം മുതലെ ഇതിനെതിരായിരുന്നു. മലപ്പുറം ജില്ലാ  ബാങ്ക് മാത്രമാണ് തുടക്കം മുതല്‍ ഇതിനെതിരെ നില്‍ക്കുന്നത്.  കേരളാബാങ്കിന് പൂര്‍ണ്ണമായ അനുവാദം ആര്‍ ബി ഐ യില്‍ നിന്നും ഇതുവരെ  ലഭിച്ചിട്ടില്ല.  ആര്‍  ബി  ഐയുടെ നിയന്ത്രണത്തില്‍ വരുമ്പോള്‍ സഹകരണ പ്രസ്ഥാനത്തിന്റെ അന്തസത്ത തന്നെ പൂര്‍ണ്ണമായും ഇല്ലാതാവുകയാണ്.  കേരളാ ബാങ്ക് എന്ന പേര് പോലും  ഉപയോഗിക്കാന്‍ പാടില്ലന്നാണ് ആര്‍ ബി ഐ പറഞ്ഞതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഐശ്വര്യ കേരളയാത്ര വേദിയിൽ രമേഷ് പിഷാരടി മാത്രമല്ല, ഇടവേള ബാബുവും
Open in App
Home
Video
Impact Shorts
Web Stories