സെപ്റ്റംബർ 18 മുതല്‍ 23 വരെ ഓൺലൈൻ ക്ലാസ് നടത്തണമെന്നാണ് പുതിയ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. സ്‌കൂള്‍, സ്വകാര്യട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടി എന്നിവയ്ക്ക് പുതിയ നിർദ്ദേശം ബാധകമാണ്.
അതേസമയം കാലിക്കറ്റ് സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. സെപ്റ്റംബർ 18 മുതൽ 23വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മൂല്യ നിർണയ ക്യാമ്പുകളും മാറ്റി വെച്ചു.
പുതിയ കേസുകളില്ല; ആശ്വാസം
നിപ സാംപിള്‍ പരിശോധനയില്‍ 11 എണ്ണം കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്ക് കാറ്റഗറിയില്‍പ്പെട്ട 11 സാംപിളുകളാണ് നെഗറ്റീവായത്. നിപ പോസിറ്റീവായ രോഗികളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവുരെ പരിശോധനാഫലമാണ് പുറത്തുവന്നത്.
advertisement
Also Read- നിപ മരണം നടന്ന വീട്ടിൽ താമസിച്ച ദമ്പതികൾക്കെതിരെ കേസ്; ക്വറന്‍റീൻ ലംഘിച്ചെന്ന് പൊലീസ്
ഇതുവരെ ആറു പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 2 പേർ മരിച്ചു. മെഡിക്കല്‍ കോളേജില്‍ 21 പേരാണ് ഇപ്പോള്‍ ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്.