''ശവ്വാൽ മാസപ്പിറവി കണ്ടവിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ റമദാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ച (3-05-2022) ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു.''
advertisement
അതേസമയം ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാൾ. റമദാനിലെ 30 ദിനങ്ങളും പൂർത്തിയാക്കിയാണ് ഗൾഫിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.
ശവ്വാല്‍ മാസപ്പിറവി കണ്ടു; ഒമാനില്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച
ഒമാനില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ ഈദുല്‍ ഫിത്വര്‍ തിങ്കളാഴ്ച ആയിരിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. മാസപ്പിറവി കാണാന്‍ ഒമാന്റെ വിവിധ കേന്ദ്രങ്ങളില്‍ വിപുലമായ സൗകര്യങ്ങളൊരുക്കിയിരുന്നു. ഇതര ജി സി സി രാഷ്ട്രങ്ങളിലും തിങ്കളാഴ്ച ചെറിയ പെരുന്നാളാണ്.
സൗദിയിലും യുഎഇയിലും ചെറിയ പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കും. റമദാൻ 30 ദിവസം പൂർത്തിയാക്കിയതിനാലാണ് തിങ്കളാഴ്ച ചെറിയ പെരുന്നാൾ. തുമൈര്‍, ഹോത്ത സുദൈര്‍, തായിഫ് തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ മാസപ്പിറവി നിരീക്ഷകര്‍ രംഗത്തുണ്ടായിരുന്നെങ്കിലും എവിടെയും മാസപ്പിറവി ദൃശ്യമായില്ല.
പെരുന്നാള്‍ ആഘോഷം; പടക്കം വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും വിലക്ക്; ലംഘിക്കുന്നവര്‍ക്ക് ജയില്‍
പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പടക്കങ്ങള്‍ വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി ദുബായ് പൊലീസ്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനായി പടക്കങ്ങളുടെ ഉപയോഗം ഒഴിവാക്കണമെന്ന് പൊലീസ് പറയുന്നു.
നിയമം ലംഘിക്കുന്നവര്‍ ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുന്നതിന് പുറമെ 1,00,000 ദിര്‍ഹം പിഴയും നല്‍കേണ്ടി വരുമെന്നും പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു. വീടുകളിലും പൊതുസ്ഥലങ്ങളിലും തീപിടിത്തമുണ്ടാകുന്നത് ഒഴിവാക്കുന്നതിനായി കുട്ടികള്‍ അപകടകരമായ സാധനങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ രക്ഷിതാക്കള്‍ ജാഗ്രതാ പാലിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
2019ലെ ഫെഡറല്‍ നിയമം 17 പ്രകാരം പടക്കങ്ങള്‍ വില്‍പന നടത്തുന്നതും കയറ്റുമതി ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതും നിര്‍മ്മിക്കുന്നതും യുഎഇയില്‍ ക്രിമിനല്‍ കുറ്റമാണ്.