84 വയസുള്ള ഓമനയെയാണ് പണം ആവശ്യപ്പെട്ട് മകൻ ഓമനക്കുട്ടൻ ക്രൂരമായി മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. തടയാൻ ശ്രമിച്ച സഹോദരനും മർദ്ദനമേറ്റിരുന്നു. അയൽവാസിയായ ഒരു വിദ്യാർത്ഥിയാണ് ക്രൂരമായ അക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. മദ്യലഹരിയിലായിരുന്നു ഓമനക്കുട്ടൻ. നേരത്തെയും സമാനമായ രീതിയിൽ മദ്യപിച്ചെത്തി ഇയാൾ അമ്മയെ മർദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. വലിച്ചിഴക്കുന്നതിനിടെ അമ്മയുടെ വസ്ത്രങ്ങൾ അഴിഞ്ഞുപോയിട്ടും വീണ്ടും അടിക്കുന്നതും ചവിട്ടുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
വീഡിയോ പുറത്ത് വന്നതോടെ ഓമനകുട്ടനെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നേരത്തെയും സമാനമായ രീതിയിൽ മർദ്ദനമുണ്ടായിരുന്നുവെന്നും ഇടപെടാൻ ശ്രമിക്കുമ്പോൾ മർദ്ദിച്ചില്ലെന്ന് പറഞ്ഞ് ഓമന മകനെ സംരക്ഷിക്കുന്നത് പതിവാണെന്നും പഞ്ചായത്തംഗവും പറയുന്നു.
advertisement
മാവിന്‍തൈ നടുന്നതിനെച്ചൊല്ലി തര്‍ക്കത്തില്‍ മാതാപിതാക്കളെ വെട്ടിക്കൊന്ന മകന്‍ അറസ്റ്റില്‍
വീട്ടുമുറ്റത്ത് മാവിന്‍ തൈ നടുന്നതിനെച്ചൊല്ലിയുണ്ടായ വഴക്കിനെത്തുടര്‍ന്ന് അമ്മയേയും അച്ഛനേയും നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്റ്റില്‍. മറ്റത്തൂര്‍ ഇഞ്ചക്കുണ്ടില്‍ അനീഷ്(38) ആണ് അറസ്റ്റിലായത്. അനീഷ് തിങ്കളാഴ്ച പുലര്‍ച്ചെ തൃശ്ശൂര്‍ കമ്മീഷണര്‍ ഓഫീസില്‍ എത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
ഞായറാഴ്ചയാണ് അനീഷ് അച്ഛന്‍ കുണ്ടില്‍ സുബ്രഹ്മണ്യനേയും (68) ഭാര്യ ചന്ദ്രികയേയും (63) തൂമ്പകൊണ്ട് അടിച്ചും ഓടിച്ചിട്ട് നടുറോഡില്‍ വെച്ച് വെട്ടിയും കൊലപ്പെടുത്തിയത്. സംഭവ ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെട്ടിരുന്നുവെങ്കലും പോലീസ് ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കിയിരുന്നു. തുടര്‍ന്നാണ് കീഴടങ്ങലും അറസ്റ്റും.
ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. നാളുകളായി ഇവരുടെ വീട്ടില്‍ കലഹം തുടരുന്നുണ്ടെങ്കിലും ഇന്നലെ രാവിലെ വീട്ടുമുറ്റത്തു മാവിന്‍തൈ നടാന്‍ സുബ്രനും ചന്ദ്രികയും ശ്രമിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണു കൃത്യത്തിലേക്കു നയിച്ചത്. വീട്ടുമുറ്റത്തു മാവിന്‍തൈ നടാന്‍ ചന്ദ്രിക ശ്രമിച്ചപ്പോള്‍ അനീഷ് തടയാന്‍ ശ്രമിച്ചു. സുബ്രനും ഇടപെട്ടതോടെ തര്‍ക്കമായി. ചന്ദ്രികയുടെ കൈവശമുണ്ടായിരുന്ന തൂമ്പയെടുത്ത് അനീഷ് ഇരുവരെയും ആക്രമിച്ചതായി പോലീസ് പറയുന്നു.
ഇവര്‍ നിലവിളിച്ചതോടെ അനീഷ് വീട്ടില്‍ കയറി വെട്ടുകത്തിയെടുത്തു. നിലവിളിച്ച് റോഡിലേക്ക് ഓടിയ ചന്ദ്രികയെയാണ് ആദ്യം വെട്ടിവീഴ്ത്തിയത്. തുടര്‍ന്നു സുബ്രനെയും വെട്ടി. സുബ്രന്റെ കഴുത്ത് ഏറെക്കുറെ അറ്റ നിലയിലായിരുന്നു. പള്ളിയില്‍ പോയി മടങ്ങുകയായിരുന്ന പ്രദേശവാസികള്‍ക്കു മുന്‍പിലായിരുന്നു സംഭവമെന്നും പോലീസ് പറയുന്നു.