സംഭാവന സ്വീകരിച്ചതിനു പിന്നാലെ രാമ ക്ഷേത്രത്തിന്റെ രൂപരേഖ ചിത്രീകരിച്ച പോസ്റ്റര്‍ ആർ.എസ്.എസ് പ്രവര്‍ത്തകര്‍ എംഎല്‍എക്ക് കൈമാറുന്നതിന്റെ ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം സംഭവത്തിന് പിന്നില്‍ വര്‍ഗീയത ഇല്ലെന്നും സഹായം ആവശ്യപ്പെട്ട് ഓഫീസില്‍ എത്തുന്നവര്‍ക്ക് അത് നല്കാറുണ്ടെന്നും എല്‍ദോസ് കുന്നപ്പള്ളി ന്യൂസ് 18 നോട് പ്രതികരിച്ചു.
Also Read അയോധ്യയിലെ രാമക്ഷേത്രം; നിർമ്മാണത്തിനായി ഒരുകോടി രൂപ സംഭാവന നൽകി ഗുഹാവാസിയായ വയോധികൻ
മറ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സംഭാവനയ്ക്കായി ഓഫീസില്‍ എത്താറുണ്ട്. പാര്‍ട്ടിയോ ജാതിയോ മതമോ നോക്കിയല്ല ഇവരെയൊക്കെ സഹായിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.
advertisement
Also Read വൈരുദ്ധ്യാത്മക ഭൗതികവാദം; മനസിലാകാത്തവർക്കായി ഗോവിന്ദൻ മാസ്റ്റർ വിശദീകരിച്ചത്:
നേരത്തെ ആലപ്പുഴയില്‍ ജില്ലാ കോൺഗ്രസ് നേതാവ് അയോധ്യ ക്ഷേത്ര നിര്‍മാണ ഫണ്ടിലേക്ക് സംഭാവന നല്‍കിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെ സി.പി.എം കുമാരപുരം ബ്രാഞ്ച് സെക്രട്ടറി സംഭാവന നല്‍കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു