TRENDING:

കേരളാ കോൺഗ്രസ് ഇനി സംസ്ഥാന പാർട്ടി; ജോസഫ് വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം; നോട്ടം ഓട്ടോറിക്ഷയ്ക്ക്

Last Updated:

ചിഹ്നം പിന്നീട് അനുവദിക്കും. ഫ്രാൻസിസ് ജോർജിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായിരുന്ന ഓട്ടോറിക്ഷ പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായി ആവശ്യപ്പെടാനാണ് ധാരണ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തെ സംസ്ഥാന പാർട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ‌ അംഗീകരിച്ചു. പാർ‌ട്ടിയുടെ ദ്വിദിന സംസ്ഥാന ക്യാമ്പ് ചരൽക്കുന്നിൽ നടക്കുമ്പോഴാണ് ഇതുസംബന്ധിച്ച വിവരം നേതാക്കൾക്ക് ലഭിച്ചത്. ചിഹ്നം പിന്നീട് അനുവദിക്കും.കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ ഫ്രാൻസിസ് ജോർജിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായിരുന്ന ഓട്ടോറിക്ഷ പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായി ആവശ്യപ്പെടാനാണ് ധാരണ. പിജെ ജോസഫ് തൊടുപുഴയിലും മോൻസ് ജോസഫ് കടുത്തുരുത്തിയിലും വിജയിച്ചത് ട്രാക്റ്റർ ചിഹ്നത്തിലാണ് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മറ്റ് സ്ഥാനാർത്ഥികൾക്കും ഇതേ ചിഹ്നം ആയിരുന്നു.
News18
News18
advertisement

Also Read- പി വി അന്‍വര്‍ തൃണമൂല്‍ സംസ്ഥാന കണ്‍വീനര്‍; നിയമനം എംഎൽ‌എ സ്ഥാനം രാജിവച്ചതിന് പിന്നാലെ

നിലവിൽ രണ്ട് എംഎൽഎമാരും ഒരു എംപിയും ജോസഫ് വിഭാഗത്തിനുണ്ട്. പി ജെ ജോസഫും മോൻസ് ജോസഫുമാണ് എംഎൽഎമാർ. കോട്ടയം എംപിയായ ഫ്രാൻസിസ് ജോർജാണ് പാർട്ടിയെ ലോക്സഭയിൽ പ്രതിനിധീകരിക്കുന്നത്.

Also Read- യു ഡി എഫ് അനുവദിച്ചാൽ പിണറായിക്കെതിരെ മത്സരിക്കും: പി വി അൻവർ

advertisement

സിപിഐ, എൻ‌സിപി, കേരള കോൺഗ്രസ് എം, ജനതാദൾ എസ്, ആർജെഡി, മുസ്‌‌ലിം ലീഗ്, ആർഎസ്പി എന്നീ പാർട്ടികൾക്ക് നിലവിൽ സംസ്ഥാന പാർട്ടികളായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുണ്ട്. കോൺഗ്രസ്, ബിജെപി, സിപിഎം, ആം ആദ്മി പാർട്ടി, ബിഎസ്പി, എൻപിപി എന്നീ പാർട്ടികളാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച ദേശീയ പാർട്ടികൾ.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളാ കോൺഗ്രസ് ഇനി സംസ്ഥാന പാർട്ടി; ജോസഫ് വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം; നോട്ടം ഓട്ടോറിക്ഷയ്ക്ക്
Open in App
Home
Video
Impact Shorts
Web Stories