TRENDING:

രാജീവ് ചന്ദ്രശേഖറിനെതിരായ ആരോപണം: ശശി തരൂരിനെയും 24 ന്യൂസ് ചാനലിനെയും തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് ചെയ്തു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരായ ആരോപണത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനും 24 ന്യൂസ് ചാനലിനും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ താക്കീത്.  24 ചാനലിൽ സംപ്രേക്ഷണം ചെയ്ത അഭിമുഖത്തില്‍  രാജീവ് ചന്ദ്രശേഖർ വോട്ടിനു വേണ്ടി വോട്ടർമാർക്കും സമുദായ നേതാക്കൾക്കും പണം നൽകുന്നു എന്ന് തരൂര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിലാണ് കമ്മീഷന്‍റെ നടപടി.
advertisement

തരൂരിന്‍റെ ആരോപണത്തിനെതിരെ ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി ലീഗൽ സെൽ കൺവീനർ അഡ്വ ജെ. ആർ.പത്മകുമാറും എൻഡിഎ തെരഞ്ഞെടുപ്പു കമ്മിറ്റി ജില്ലാ കൺവീനർ വി.വി. രാജേഷും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിഷയത്തില്‍ വിശദീകരണം തേടി കമ്മീഷൻ ശശി തരൂരിനും ചാനല്‍ മേധാവിക്കും നോട്ടീസ് അയച്ചിരുന്നു. എന്നാൽ ആരോപണം തെളിയിക്കാനോ തൃപ്തികരമായ മറുപടി നൽകാനോ ഇരുവർക്കുമായില്ല. ഇതിൻ്റെ അടിസ്ഥാനത്തിലാണ് രണ്ടു പേർക്കും കർശനമായ താക്കീത് നൽകിയത്. അഭിമുഖത്തിൻ്റെ വിവാദ ഭാഗങ്ങൾ മറ്റേതെങ്കിലും രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതും കമ്മീഷൻ വിലക്കിയിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാജീവ് ചന്ദ്രശേഖറിനെതിരായ ആരോപണം: ശശി തരൂരിനെയും 24 ന്യൂസ് ചാനലിനെയും തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് ചെയ്തു
Open in App
Home
Video
Impact Shorts
Web Stories