തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തു വരുന്നതോടെ സംസ്ഥാനം പൂര്‍ണമായും തെരഞ്ഞെടുപ്പ് ചൂടിലാകും. ഇന്ന് രാവിലെ 11 മണി മുതല്‍ സ്ഥാനാർഥികൾക്ക് നാമനിർദ്ദേശപത്രിക സമര്‍പ്പിക്കാം. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു മണി വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം.
വരണാധികാരിയായ ജില്ലാ കലക്ടര്‍മാര്‍ക്കോ അവര്‍ ചുമതലപ്പെടുത്തുന്ന അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫീസര്‍മാര്‍ക്കോ മുന്‍പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്. അതേസമയം, കർശന ക്രമീകരണങ്ങളാണ് നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് തയ്യാറാക്കിയിരിക്കുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ അഞ്ചുപേർ മാത്രമേ ഹാളിൽ പ്രവേശിക്കാവൂവെന്നും പ്രകടനമായെത്താൻ പാടില്ലായെന്നും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.
advertisement
മോദിയുടെ പ്രസംഗം പെരുമാറ്റ ചട്ട ലംഘനമോ? തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കുന്നു
ഏപ്രിൽ നാലു വരെ നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കാം. അഞ്ചാം തിയതി സൂക്ഷ്മപരിശോധന നടക്കും. ഏപ്രില്‍ എട്ടുവരെ പത്രികകള്‍ പിന്‍വലിക്കാം. ക്രിമിനല്‍ കേസ് പ്രതികളായ സ്ഥാനാര്‍ഥികള്‍ കേസിന്‍റെ പൂര്‍ണവിവരങ്ങള്‍ നാമനിര്‍ദേശ പത്രികക്കൊപ്പം നൽകണം.
ജനുവരി 30ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം ഒമ്പത് ലക്ഷം പേര്‍ കൂടി പുതുതായി പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. ഇവര്‍ക്കും ഇത്തവണ വോട്ട് ചെയ്യാന്‍ അവസരം ഉണ്ടാകും. ഇതോടെ ആകെ വോട്ടര്‍മാരുടെ എണ്ണം രണ്ടു കോടി 60ലക്ഷമാകും.