മോദിയുടെ പ്രസംഗം പെരുമാറ്റ ചട്ട ലംഘനമോ? തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കുന്നു

Last Updated:

തെരഞ്ഞെടുപ്പു കമ്മീഷനുള്ളിൽ ചർച്ച ചെയ്ത ശേഷമാണ് പാനൽ രൂപികരിക്കാൻ തീരുമാനിച്ചത്. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പകർപ്പ് സർക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂഡൽഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കുന്നു. ഇതിനായി ഓഫീസർമാരുടെ പാനലിന് രൂപം നൽകും. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ മോദിയുടെ പ്രസംഗം ചട്ട ലംഘനമാണോ എന്നാണ് അന്വേഷിക്കുന്നത്.
ബുധനാഴ്ച രാവിലെയാണ് ഉപഗ്രഹ വേധ മിസൈൽ വിജയകരമായി ഇന്ത്യ പരീക്ഷിച്ച കാര്യം അറിയിച്ചു കൊണ്ട് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. 11.16നാണ് ഉപഗ്രഹം പരീക്ഷിച്ചത്. ഇത് കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞ് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. രാഷ്ട്രീയമായി നേട്ടം ഉണ്ടാക്കുന്നതിനാണ് മോദി ഇങ്ങനെ ചെയ്തതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ‌
തെരഞ്ഞെടുപ്പു കമ്മീഷനുള്ളിൽ ചർച്ച ചെയ്ത ശേഷമാണ് പാനൽ രൂപികരിക്കാൻ തീരുമാനിച്ചത്. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പകർപ്പ് സർക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസംഗത്തിന്റെ 'അത്യാവശ്യം' എന്താണെന്ന് കമ്മീഷൻ പരിശോധിക്കും.
മലയാളം വാർത്തകൾ/ വാർത്ത/India/
മോദിയുടെ പ്രസംഗം പെരുമാറ്റ ചട്ട ലംഘനമോ? തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കുന്നു
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement