2000ല്‍ ഗുരുവായൂര്‍ സ്വദേശി നാകേരി വാസുദേവന്‍ നമ്പൂതിരിയാണ് കേശവനെ നടയിരുത്തിയത്. നാകേരി മനയിലെ നാല് ആനകളിൽ ഒരു ആനയെ ഗുരുവായൂരപ്പന് നൽകാമെന്ന് നിശ്ചയിച്ച് നറുക്കിട്ടപ്പോൾ കൂട്ടത്തിലെ വലിയവനും സുന്ദരനുമായ അയ്യപ്പൻകുട്ടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ദേവസ്വത്തിന് കീഴിലെത്തിയപ്പോൾ അയ്യപ്പൻകുട്ടിയെന്ന പേര് കേശവൻ എന്നാക്കി. ഗുരുവായൂർ ആനക്കോട്ടയിൽ വലുപ്പത്തിൽ മുന്നിലായ കേശവൻ വലിയ കേശവൻ എന്നാണ് പിന്നീട് അറിയപ്പെട്ടത്.
Also Read- നിധി തേടി കുഴികുത്തിയ രണ്ടുപേർ വിഷവായു ശ്വസിച്ചു മരിച്ചു; നിധിയുണ്ടെന്ന് പറഞ്ഞത് മലയാളി
advertisement
1960കളുടെ അവസാനം ബിഹാറിൽ നിന്നാണ് കൊമ്പനെ കേരളത്തിലേക്ക് കൊണ്ടു വന്നത്. ഹീറോ പ്രസാദ് എന്നായിരുന്നു ആദ്യത്തെ പേര്. 2018ൽ ചെമ്പൂച്ചിറ മഹാദേവക്ഷേത്രത്തിലെ പൂരത്തിന് കിഴക്കുമുറി സമുദായ കമ്മിറ്റി ഗുരുവായൂർ വലിയ കേശവന് നൽകിയ റെക്കോർഡ് ഏക്കത്തുക (എഴുന്നള്ളിപ്പിനുള്ള തുക) 2,26,001 രൂപയായിരുന്നു.
Also Read- വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാനെ അറിയാം
2020 ഫെബ്രുവരി 26ന് കൊമ്പൻ ഗുരുവായൂർ പത്മനാഭൻ വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചരിഞ്ഞതോടെയാണ് വലിയ കേശവൻ ഗുരുവായൂരിലെ ആനകളിൽ പ്രധാനിയായത്. മുൻപ് പിൻകാലിന് സമീപത്തെ മുഴ കാരണവും ക്ഷയരോഗം മൂലവും ക്ഷീണിതനായിരുന്ന ആന ചികിത്സയിലായിരുന്നു. ഇടയ്‌ക്ക് രോഗം കലശലായെങ്കിലും പിന്നീട് ഭേദപ്പെട്ടിരുന്നു.
Also Read- 'അവനിൽ ധോണിയുടെ പ്രഭാവം ശരിക്കും വ്യക്തമായിരുന്നു', സാം കറനെ പ്രശംസിച്ച് ബട്ട്ലർ
ഗുരുവായൂർ ദേവസ്വത്തിലെ തലയെടുപ്പുള്ള ആനകളിൽ മുൻപന്തിയിലായിരുന്നു. 2017 ൽ ‘ഗജരാജൻ’ ഗുരുവായൂർ കേശവൻ സ്മരണച്ചടങ്ങിൽ ദേവസ്വം ഗജരാജപ്പട്ടവും ഗുരുവായൂർ വലിയ കേശവന് ലഭിച്ചു. വലിയ കേശവന്‍ ചരിഞ്ഞതോടെ ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ എണ്ണം 45 ആയി.
Also Read- Mammootty| കൂളിങ് ഗ്ലാസും മാസ്കും അണിഞ്ഞ് സ്റ്റൈലായി 'കടയ്ക്കൽ ചന്ദ്രൻ'
പൂരത്തിന് എഴുന്നള്ളിച്ചതില്‍ ഏറ്റവും കൂടുതല്‍ തുകയിലും തലയെടുപ്പ് വലിയ കേശവനായിരുന്നു. സാധാരണ ദിവസങ്ങളില്‍ 50,000 രൂപയും വിശേഷ ദിവസങ്ങളില്‍ 75,000 വുമാണ് വലിയ കേശവന്റെ ഏക്കതുക. തൃശ്ശൂര്‍ പൂരത്തിനും, പ്രധാനപ്പെട്ട മറ്റു പൂരങ്ങളായ ഉത്രാളിക്കാവിലും പാര്‍ക്കാടിയിലുമെല്ലാം വലിയ കേശവന്‍ താരമായിരുന്നു. ഗജകുലഛത്രാധിപതി, സാമജസമ്രാട്ട്, ഗജരത്നം, ഗജസമ്രാട്ട്, ഗജരാജ ചക്രവര്‍ത്തി, ഗജകേസരി, മലയാള മാതംഗം എന്നിങ്ങനെ വലിയ കേശവന് അംഗീകാരങ്ങള്‍ ഏറെയുണ്ട്.
