കഴിഞ്ഞ ദിവസം രാത്രി ഷാഫി വടകരയിലേക്ക് തിരിക്കുമെന്ന സന്ദേശം ലഭിച്ചതോടെയാണ് ഓഫീസിന് മുന്നിലേക്ക് ആളുകൾ തടിച്ചുകൂടിയത്. പൊട്ടിക്കരഞ്ഞും കെട്ടിപ്പിടിച്ചും പ്രവർത്തകർ ഷാഫിയെ യാത്രയാകുന്നതിലെ വിഷയം പങ്കുവെച്ചു. പോയി ജയിച്ച് വാ, ജയിച്ച് വരട്ടെ എന്ന് പറഞ്ഞാണ് ഷാഫിക്ക് പാലക്കാട്ടെ ജനങ്ങള്‍ യാത്രയയപ്പ് നല്‍കിയത്. രാഹുല്‍ ഗാന്ധിക്കൊപ്പം ലോക്‌സഭയില്‍ ഉണ്ടാകണം എന്നും ചിലര്‍ ആശംസിച്ചു. ഓള്‍ ദി ബെസ്റ്റ് ആശംസിച്ച് നിരവധി സ്ത്രീകളും ഷാഫിയെ യാത്രയാക്കാന്‍ എത്തിയിരുന്നു. പാലക്കാടുക്കാരുടെ വൈകാരിക യാത്രയപ്പ് കണ്ട് ഷാഫിയുടെ കണ്ണും നിറഞ്ഞു.
advertisement
Also read-ആറ് ജയം ആറ് തോൽവിക്ക് ശേഷം പതിമൂന്നാം മത്സരത്തിൽ മുരളീധരനെ കാത്തിരിക്കുന്നത് എന്ത്?
രാവിലെ 10 മണിക്ക് വടകരയിലേക്ക് തിരിക്കുമെന്ന് ഇന്നലെ രാത്രി ഷാഫി നൽകിയ സന്ദേശം. ഓഫീസിന് മുന്നിലെത്തിയ മാധ്യമപ്പടയാകെ ഞെട്ടി. തെരഞ്ഞെടുപ്പ് പൊതുയോഗങ്ങൾക്ക് സമാനമായി എംഎൽഎ ഓഫീസിന് മുന്നിൽ തടിച്ചുകൂടിയത് വൻ ജനക്കൂട്ടമാണ്. തങ്ങളുടെ പ്രിയപ്പെട്ട എംഎൽഎയെക്കണ്ട് യാത്ര പറയാൻ എത്തിയ പാലക്കാട്ടുകാരിൽ ചിലർ പൊട്ടിക്കരഞ്ഞു. കെട്ടിപ്പിടിച്ചു. വടകരയിൽ വിജയിച്ചുവരണമെന്ന് അനുഗ്രഹിച്ചു.