TRENDING:

Life Mission| ലൈഫ് മിഷന്‍ വിവാദം: എൻഫോഴ്സ്മെന്റ് യു വി ജോസിന്റെ മൊഴിയെടുത്തു

Last Updated:

ലൈഫ് മിഷനും റെഡ് ക്രെസന്റും ചേർന്ന് വടക്കാഞ്ചേരിയില്‍ നടത്തുന്ന ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വ്യക്തത തേടിയാണ് യു വി ജോസിൽ നിന്നും ഇഡി മൊഴിയെടുത്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലൈഫ് മിഷന്‍ സിഇഒ യു വി ജോസിന്റെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ച കൊച്ചില്‍ വെച്ചായിരുന്നു മൊഴി രേഖപ്പെടുത്തിയത്. ലൈഫ് മിഷനും റെഡ് ക്രെസന്റും ചേർന്ന് വടക്കാഞ്ചേരിയില്‍ നടത്തുന്ന ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വ്യക്തത തേടിയാണ് യു വി ജോസിൽ നിന്നും ഇഡി മൊഴിയെടുത്തത്.
advertisement

Also Read- ലൈഫ് മിഷൻ തട്ടിപ്പ് കേസ്: മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യണമെന്ന് കെ.സുരേന്ദ്രൻ

റെഡ് ക്രെസന്റുമായി സംസ്ഥാന സർക്കാരിനായി കരാറിൽ ഒപ്പിട്ടത് യു വി ജോസായിരുന്നു. ലൈഫ് മിഷന്‍ സിഇഒ എന്ന നിലയിലായിരുന്നു ഇത്. നാലുകോടിയിലേറെ രൂപയുടെ കമ്മീഷൻ ഇടപാട് പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നുവെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. കരാറുമായി ബന്ധപ്പെട്ട രേഖകൾ പലതും കൃത്യമല്ലെന്ന ആരോപണവും പ്രതിപക്ഷം അടക്കം ഉന്നയിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനായിരുന്നു ഇഡി മൊഴിയെടുത്തത്.

advertisement

Also Read- 'ബെന്നി ബെഹനാന്‍ സമുദായത്തെ ഒറ്റി; വിമര്‍ശിച്ച് കാന്തപുരം മുഖപത്രം

അതേസമയം ജോസിനോട് ഇഡി ഉന്നയിച്ച കാര്യങ്ങളെപ്പറ്റിയും അദ്ദേഹത്തിന്റെ മൊഴിയെ സംബന്ധിച്ചും വിശദാംശങ്ങൾ ഇനിയും പുറത്തുവരാനുണ്ട്. മൊഴി വിശദമായി പരിശോധിച്ചശേഷം ആവശ്യമെങ്കിൽ വീണ്ടും യു വി ജോസിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൊഴിയെടുക്കും.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Life Mission| ലൈഫ് മിഷന്‍ വിവാദം: എൻഫോഴ്സ്മെന്റ് യു വി ജോസിന്റെ മൊഴിയെടുത്തു
Open in App
Home
Video
Impact Shorts
Web Stories