Also Read- കാസർകോട്ട് കടലിൽ കുടുങ്ങിയ അഞ്ചു മത്സ്യതൊഴിലാളികളെ രക്ഷപെടുത്തി
പാലാരിവട്ടം പാലം കരാറുകാരായ ആർ ഡി എസ് കമ്പനിക്ക് മൊബിലൈസേഷന്‍ അഡ്വാന്‍സ് നൽകിയതിലും ഗൂഢാലോചനയിലും മുന്‍മന്ത്രിയുടെ പങ്ക് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അഴിമതിപ്പണം വെളുപ്പിക്കാൻ വി കെ ഇബ്രാഹിംകുഞ്ഞ് മുസ്‌ലിം ലീഗ് ദിനപത്രത്തിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ജി. ഗിരീഷ് ബാബുവാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇബ്രാഹിംകുഞ്ഞിനും ടി ഒ സൂരജിനും ലഭിച്ച അഴിമതിപ്പണമാണ് പത്രത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചതെന്നായിരുന്നു ഹർജിയിലെ ആരോപണം. ഹർജിയില്‍ പറയുന്ന സാമ്പത്തിക ഇടപാട് നടന്നതായി പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി വിജിലന്‍സിന് സ്പെഷല്‍ ഗവ. പ്ലീഡര്‍ കോടതിയെ അറിയിച്ചിരുന്നു. എന്‍ഫോഴ്മെന്റ് ഡയറക്ടറെ ഈ കേസിൽ കക്ഷിചേർക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.
advertisement
കിഫ്ബിക്ക് എതിരെ ഇ ഡി രജിസ്റ്റർ ചെയ്ത കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇ ഡി ഇബ്രാഹിം കുഞ്ഞിന് നോട്ടീസ് അയച്ചതെന്നത് ശ്രദ്ധേയമാണ്. ഇ ഡിയുടെ നടപടി തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ ഇബ്രാഹിംകുഞ്ഞ് തയാറെടുക്കുമ്പോഴാണ് ഇ ഡിയുടെ കുരുക്കും വീഴുന്നത്. ഇബ്രാഹിം കുഞ്ഞിന് പകരം മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്തണമെന്ന് കോൺഗ്രസ് നേരത്തെ തന്നെ മുസ്ലിം ലീഗിനോട് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ഇബ്രാഹിം കുഞ്ഞ് ചോദ്യം ചെയ്യലിന് വിധേയനാകുന്നത് യു ഡി എഫിന്റെ ജില്ലയിലെ സാധ്യതകൾക്കും മങ്ങലേൽപ്പിക്കും. അതിനാൽ ഇബ്രാഹിം കുഞ്ഞിനും അദ്ദേഹത്തിന്റെ മകൻ അഡ്വ.ഗഫൂറിനും ഇത് തിരിച്ചടിയാകും.