Breaking | കാസർകോട്ട് കടലിൽ കുടുങ്ങിയ അഞ്ചു മത്സ്യതൊഴിലാളികളെ രക്ഷപെടുത്തി
- Published by:Anuraj GR
- news18-malayalam
Last Updated:
തോണി കടലിൽ കുടുങ്ങി കിടക്കുന്നതായി ആദ്യ വിവരം ഹാം റേഡിയോ വഴിയാണ് ലഭിച്ചത്
കാസർകോട്: നീലേശ്വരം മടക്കരയിൽ നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ട് തകർന്ന് കടലിൽ കുടുങ്ങിയ അഞ്ചു മത്സ്യ തൊഴിലാളികളെയും രക്ഷപെടുത്തി. മറിയം എന്ന
തോണി കരയിൽ നിന്നും നിന്നും 15 നോട്ടിക്കൽ മെയിൽ അകലെയാണ് അപകടത്തിൽ പെട്ടത്.
തിരുവനന്തപുരം സ്വദേശികളായ അഞ്ചു പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.
തോണി കടലിൽ കുടുങ്ങി കിടക്കുന്നതായി ആദ്യ വിവരം ഹാം റേഡിയോ വഴിയാണ് ലഭിച്ചത്. രണ്ടായി മുറിഞ്ഞ ബോട്ടിൽ വെളളത്തിൽ പൊങ്ങികിടക്കുന്ന ഭാഗത്തായി അഞ്ചു മത്സ്യ തൊഴിലാളികളും പിടിച്ചു നിൽക്കുന്നതായാണ് സന്ദേശം ലഭിച്ചത്. രാത്രി ഏഴുമണിയോടെയാണ് അപകടം ഉണ്ടായത്. രാത്രി ഒമ്പതരയോടെയാണ് രക്ഷാ സംഘം സംഭവ സ്ഥലത്ത് എത്തിയത്. ഉൾക്കടലിൽ പെട്രോളിങ് നടത്തുകയായിരുന്നു കോസ്റ്റ് ഗാർഡ് സംഘമാണ് സംഭവ സ്ഥലത്ത് എത്തിയത്.
advertisement
ദായിറാസ് (37), ശ്യാം (18), ജിമ്മി (21), കുമാർ (43), ഈശ്വർ ഭായി (58) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ആർക്കും കാര്യമായി ആരോഗ്യപ്രശ്നങ്ങൾ ഇല്ല ഇവരെ അർദ്ധരാത്രിയോടെ കാസർകോട് തീരത്ത് എത്തിക്കും.
സൈഫുദ്ധീൻ എ എസ് ഐ കോസ്റ്റൽ നീലേശ്വരം, കോസ്റ്റൽ വാർഡൻമാരായ ദിവേഷ് , കെ.അനു, സ്രാങ്ക് നാരായണൻ , മനു അഴിത്തല, ഒ ധനീഷ്, ശിവ പ്രസാദ് എന്നിവരാണ് രക്ഷാ സംഘത്തിൽ ഉണ്ടായിരുന്നത്.
advertisement
അതിനിടെ രക്ഷാബോട്ടിന് യന്ത്രത്തകരാർ ഉണ്ടായത് വീണ്ടും ആശങ്ക ഉണ്ടാക്കി. രക്ഷപ്പെടുത്തിയ മൽസ്യത്തൊഴിലാളികളുമായി മടങ്ങുന്ന ബോട്ടിനാണ് യന്ത്രത്തകരാർ ഉണ്ടായത്. ബോട്ട് 10 മിനിറ്റായി നിശ്ചലം ആയിരുന്നു. യന്ത്രത്തകരാർ ഉടൻ പരിഹരിച്ച് തീരത്തേക്കുള്ള യാത്ര പുനരാരംഭിക്കുമെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചിരുന്നു.
Updating...
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 03, 2021 11:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Breaking | കാസർകോട്ട് കടലിൽ കുടുങ്ങിയ അഞ്ചു മത്സ്യതൊഴിലാളികളെ രക്ഷപെടുത്തി