TRENDING:

പോപ്പുലർ ഫ്രണ്ട്: മഞ്ചേരി ഗ്രീൻ വാലി അടക്കം 7 ജില്ലകളിൽ 67 കോടിയുടെ സ്വത്തുക്കൾ ED കണ്ടുകെട്ടി

Last Updated:

ഇതോടെ എസ്ഡിപിഐ എന്ന പാർട്ടിയെ നിയന്ത്രിച്ചിരുന്ന പോപ്പുലർ ഫ്രണ്ട് എന്ന നിരോധിത സംഘടനയുടെ 131 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എന്ന് ED അറിയിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
News18
News18
advertisement

പോപ്പുലഫ്രണ്ടിനെതിരെ വീണ്ടും നടപടി കടുപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മഞ്ചേരി ഗ്രീൻ വാലി അടക്കം 7 ജില്ലകളിൽ 67 കോടിയുടെ സ്വത്തുക്കഇഡി കണ്ടുകെട്ടി. പന്തളത്തെ എജുക്കേഷൻ ആൻഡ് കൾച്ചർ ട്രസ്റ്റ്, വയനാട്ടിലെ ഇസ്ലാമിക് സെന്‍റര്‍ ട്രസ്റ്റ്, ആലുവയിലെ പെരിയാർവാലി ചാരിറ്റബിൾ ട്രസ്റ്റ്, പാലക്കാട് വള്ളുവനാടൻ ട്രസ്റ്റ്, ആലപ്പുഴ സോഷ്യൽ കൾച്ചറൽ & എഡ്യൂക്കേഷൻ ട്രസ്റ്റ്,  മലപ്പുറം പൂവഞ്ചിന ഹരിതം ഫൗണ്ടേഷൻ അടക്കമുള്ള സ്വത്തുക്കളാണ് കണ്ടു കെട്ടിയത്. തിരുവനന്തപുരത്തെ എസ്ഡിപിഐയുടെ ഭൂമിയും കണ്ടുകെട്ടിയവയിഉൾപ്പെടുന്നു. ഇതോടെ എസ്ഡിപിഐ എന്ന പാർട്ടിയെ നിയന്ത്രിച്ചിരുന്ന പോപ്പുലർ ഫ്രണ്ട് എന്ന നിരോധിത സംഘടനയുടെ 131 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എന്ന് ഇഡി അറിയിച്ചു.

advertisement

ഇന്ത്യയിലുടനീളം ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിനും അവയ്ക്ക് പണം നൽകുന്നതിനുമായി, പി.എഫ്.ഐ.യുടെ ഓഫീസ് ഭാരവാഹികളും, അംഗങ്ങളും, കേഡർമാരും ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും ബാങ്കിംഗ് ചാനലുകൾ, ഹവാല, സംഭാവനകൾ തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ ഫണ്ട് ശേഖരിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിന്നാലെ സംഘടനയെ കേന്ദ്ര സർക്കാർ നിരോധിച്ചു.2022 ലാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്.  രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 5 വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയത്.2022 സെപ്റ്റംബർ 22ന് ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി നടത്തിയ റെയ‍്ഡിൽ 106 പേഅറസ്റ്റിലായിരുന്നു. കേരളത്തില്നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്.

advertisement

എസ്.ഡി.പി.ഐ. പി.എഫ്.ഐയുടെ രാഷ്ട്രീയ മുഖമാണെന്നും, പി.എഫ്.ഐയാണ് എസ്.ഡി.പി.ഐയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതും ധനസഹായം നൽകുന്നതും മേൽനോട്ടം വഹിക്കുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. എസ്.ഡി.പി.ഐ അതിന്റെ നയരൂപീകരണം, സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കൽ, പൊതു പരിപാടികൾ,എന്നിവയ്ക്കായി പി.എഫ്.ഐയെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്.

advertisement

വിദേശ രാജ്യങ്ങളിൽ നിന്നും( പ്രധാനമായും ഗൾഫ് രാജ്യങ്ങളിൽ നിന്ന്) പ്രാദേശികമായും ദുരിതാശ്വാസ, സാമൂഹിക പ്രവർത്തനങ്ങളുടെ മറവിൽ പി.എഫ്.ഐയും എസ്.ഡി.പി.ഐയും വ്യാപകമായി ഫണ്ട് ശേഖരിച്ചിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പോപ്പുലർ ഫ്രണ്ട്: മഞ്ചേരി ഗ്രീൻ വാലി അടക്കം 7 ജില്ലകളിൽ 67 കോടിയുടെ സ്വത്തുക്കൾ ED കണ്ടുകെട്ടി
Open in App
Home
Video
Impact Shorts
Web Stories