TRENDING:

കരുവന്നൂര്‍ ബാങ്ക് കേസില്‍ കെ.രാധാകൃഷ്ണന്‍ എം.പിയെ ചോദ്യം ചെയ്യാൻ ഇഡി സമൻസ്

Last Updated:

ഇഡിയുടെ കൊച്ചിയിലെ ഓഫീസിലാണ് ഹാജരാകേണ്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കെ.രാധാകൃഷ്ണന്‍ എം.പിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. ഇ.ഡിയുടെ കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. ഇന്നലെ ( മാർച്ച് 12) ഹാജരാകണമെന്നായിരുന്നു നോട്ടിസിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സമൻസ് കൈപ്പറ്റാന്‍ വൈകിയതിനാൽ ഹാജരാകേണ്ട തീയതി വീണ്ടും അറിയിക്കും. കെ. രാധാകൃഷ്ണൻ ഡൽഹിയിൽ ആയിരുന്നതിനാൽ ഇന്നാണ് സമൻസ് കൈപ്പറ്റിയത്.
News18
News18
advertisement

തട്ടിപ്പ് നടന്ന കാലയളവിൽ കെ രാധാകൃഷ്ണനായിരുന്നു സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി. കരുവന്നൂര്‍ ബാങ്കുമായുള്ള സി.പി.എം. ബന്ധം, സി.പി.എം.പാര്‍ട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യൽ. ആ കാലഘട്ടത്തിലെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇ.ഡി. അന്വേഷിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതുമായി ബന്ധപ്പെട്ട് നിലവിലെ ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദറിനേയും ഇ.ഡി മുന്‍പ് ചോദ്യം ചെയ്തിരുന്നു. കരുവന്നൂര്‍ കേസന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണ് ഇ.ഡി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കരുവന്നൂര്‍ ബാങ്ക് കേസില്‍ കെ.രാധാകൃഷ്ണന്‍ എം.പിയെ ചോദ്യം ചെയ്യാൻ ഇഡി സമൻസ്
Open in App
Home
Video
Impact Shorts
Web Stories