TRENDING:

അനധികൃത സ്വത്ത് സമ്പാദന കേസ്; കെ.എം ഷാജിയുടെ ഭാര്യയുടെ മൊഴിയെടുക്കുന്നു

Last Updated:

നാളെ കെ.എം. ഷാജിയുടെ മൊഴി രേഖപ്പെടുത്തുന്നുണ്ട്. ഇതിന് മുന്നോടിയായാണ് ഭാര്യയെ വിളിച്ചുവരുത്തിയിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എന്‍ഫോഴ്സ്മെന്റ് സംഘം കെ.എം. ഷാജി എം.എല്‍.എയുടെ  ഭാര്യയുടെ മൊഴിയെടുക്കുന്നു. ഭാര്യ ആശയെ കോഴിക്കോട്ടെ ഇഡി ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് മൊഴിയെടുക്കുന്നത്.  നാളെ കെ.എം. ഷാജിയുടെ മൊഴി രേഖപ്പെടുത്തുന്നുണ്ട്. ഇതിന് മുന്നോടിയായാണ് ഭാര്യയെ വിളിച്ചുവരുത്തിയിരിക്കുന്നത്.  പ്ലസ് ടു കോഴ്സ അനുവദിക്കാൻ കോഴ വാങ്ങിയെന്ന പരാതിയിലാണ് ഇ.ഡി നടപടി.
advertisement

അഴിക്കോട്ടെയും കോഴിക്കോട്ടെയും വീടുകള്‍ ഭാര്യ ആശയുടെ പേരിലാണ് രജിസ്റ്റ് ചെയ്തിരിക്കുന്നത്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസുകളെക്കുറിച്ചാണ് ഇ.ഡി അന്വേഷിക്കുന്നത്.

Also Read കെ.എം ഷാജിക്ക് വീണ്ടും തിരിച്ചടി; അടുത്ത അനുയായിയുടെ  മൊഴിയെടുത്ത് ഇഡി

അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ.എം. ഷാജി കൈപ്പറ്റിയെന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സാമ്പത്തികസ്രോതസ്സ് കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചത്.

advertisement

കോഴ ആരോപണവുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്ക് മുൻപ് കെ .എം ഷാജി എം.എൽ.എയുടെ അടുത്ത അനുയായിയായ ടി.ടി ഇസ്മയിലിനെ കോഴിക്കോട് ഇ.ഡി ഓഫീസില്‍ എത്തിച്ച് മൊഴിയെടുത്തിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
അനധികൃത സ്വത്ത് സമ്പാദന കേസ്; കെ.എം ഷാജിയുടെ ഭാര്യയുടെ മൊഴിയെടുക്കുന്നു
Open in App
Home
Video
Impact Shorts
Web Stories