കോഴിക്കോട്: അഴീക്കോട് കോഴ ആരോപണവുമായി ബന്ധപ്പെട്ട്
കെ എം ഷാജി എം എൽ എയ്ക്ക് വീണ്ടും തിരിച്ചടി. കോഴ ആരോപണവുമായി ബന്ധപ്പെട്ട് കെ എം ഷാജി എം എൽ എയുടെ അടുത്ത അനുയായിയായ ടി ടി ഇസ്മയിലിനെ കോഴിക്കോട് ഇ ഡി ഓഫീസില്‍ എത്തിച്ച് മൊഴിയെടുത്തു.
അഴീക്കോട് സ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ കെ എം ഷാജി കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ അടുത്ത അനുയായി ടി ടി ഇസ്മയിലിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയത്.
You may also like:Virtual Global Investor Roundtable-20 | 'ഇന്ത്യയുടെ ഐ ടി മേഖല നമ്മുടെ അഭിമാനമാണ്': പ്രധാനമന്ത്രി നരേന്ദ്ര മോദി [NEWS]'പദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി അംഗമായി ഉത്തരവു ലഭിച്ച അന്നു തന്നെ തനിക്കെതിരെ ക്രിമിനൽ കേസെടുത്തു; കള്ളക്കേസ് സിപിഎം സൃഷ്ടി'; കുമ്മനം രാജശേഖരൻ [NEWS] ഇനി വാട്സാപ്പ് വഴി പണം അയയ്ക്കാം; എങ്ങനെയെന്ന് നോക്കാം [NEWS]കല്ലായിയിലെ ഇ ഡി ആസ്ഥാനത്ത് രാവിലെ മുതല്‍ ഇസ്മയിലിന്റെ മൊഴിയെടുപ്പ് ആരംഭിച്ചിരുന്നു. കോഴിക്കോട് മാലൂര്‍കുന്നിലെ ഷാജിയുടെ വീട് നില്‍ക്കുന്ന ഭൂമി ഇടപാട് ഉള്‍പ്പെടെ ടി ടി ഇസ്മയിലിന് അറിയാമായിരുന്നെന്നാണ് വിവരം.
അതേസമയം, മാലൂര്‍കുന്നിലെ വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്തുന്നതിനായി നല്‍കിയ അപേക്ഷ കോർപ്പറേഷന്‍ തള്ളിയത് കെ എം ഷാജിക്ക് തിരിച്ചടിയായി. അപേക്ഷയിലെ പിശകുകള്‍ ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. അപേക്ഷയിലെ 16 കാര്യങ്ങള്‍ ഷാജി മറച്ചുവെച്ചതായി കോര്‍പറേഷന്‍ രേഖകള്‍ പറയുന്നു.
വീടിന്റെ നിർമാണവുമായി ബന്ധപ്പെട്ട് 16 നിര്‍മ്മാണങ്ങള്‍ ഷാജി അപേക്ഷയില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് കോര്‍പറേഷന്റെ കണ്ടെത്തല്‍. പിശകുകള്‍ പരിഹരിച്ച് അപേക്ഷ നല്‍കിയാല്‍ പരിഗണിക്കുമെന്ന് കോര്‍പറേഷന്‍ സെക്രട്ടറി ഷാജിയെ അറിയിച്ചിട്ടുണ്ട്. 3200 ചതുരശ്രയടി വീട് നിര്‍മ്മാണത്തിന് അനുമതി വാങ്ങിയ ഷാജി 5500 ചതുരശ്രയടിയിലുള്ള വീട് നിര്‍മ്മിച്ചെന്ന് കോര്‍പറേഷന്‍ കണ്ടെത്തിയിരുന്നു.
അഴീക്കോട് കോഴ ആരോപണവുമായി ബന്ധപ്പെട്ട് ഇ ഡിയുടെ നിർദ്ദേശാനുസരണമാണ് കോര്‍പറേഷന്‍ വീട് അളവ് നടത്തിയത്. കെ എം ഷാജിയെ ഈ മാസം പത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.