കഴിഞ്ഞയാഴ്ച അറസ്റ്റിലായ സുരേന്ദ്രന്‍, എ. മധു, റെജി വര്‍ഗീസ്, എ. ഹരിപ്രസാദ്, ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി. രാജേഷ് എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരച്ചില്ല.
കേസില്‍ മുഴുവന്‍ പ്രതികളും അറസ്റ്റിലായെന്നും കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ തടവില്‍ കഴിയേണ്ടതിന്റെ ആവശ്യം ഇല്ലെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്.
2019 ഫെബ്രുവരി 17നു രാത്രി 7.45നാണു കാസര്‍കോട് പെരിയ കല്യോട്ടെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ക്യപേഷ് (21), ശരത് ലാല്‍ല്‍ (24) എന്നിവര്‍ കൊല്ലപ്പെട്ടത്. ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സി. ബി. ഐ ഏറ്റെടുക്കുകയായിരുന്നു.
advertisement
കേസില്‍ സി. ബി. ഐ എതാനും ദിവസം മുന്‍പാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സി. പി. എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പീതാംബരന്‍, മുന്‍ ഉദുമ എം. എല്‍. എ കെ. വി കുഞ്ഞിരാമന്‍ എന്നിവര്‍ ഉള്‍പ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയ 14 പ്രതികള്‍ക്ക് പുറമേ 10 പേരെകൂടിയാണ് സി. ബി. ഐ പ്രതി ചേര്‍ത്തത്.
ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കല്‍, സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്. 19 പേര്‍ക്കെതിരേ കൊലപാതക കുറ്റവും ഗൂഢാലോചന കുറ്റവും ചുമത്തി. അഞ്ച് പേര്‍ക്കെതിരേ തെളിവ് നശിപ്പിച്ചതിനും പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനുമാണ് കേസ്.
കൊലപാതകത്തിലെ ഗൂഢാലോചന നടത്തുക, കൊല്ലപ്പെട്ടവരുടെ യാത്ര വിവരങ്ങള്‍ കൈമാറുക, ആയുധങ്ങള്‍ സമാഹരിച്ച് നല്‍കുക, വാഹന സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന കുറ്റമാണ് മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമനെതിരേ ചുമത്തിയത്.
Also Read- Accident | കെ.എസ്.ആർ.ടി.സി. ബസും തീർത്ഥാടകരുടെ വാഹനവും കൂട്ടിമുട്ടി 11 പേർക്ക് പരിക്ക്
കേസില്‍ 19 പേരാണ് ഇതുവരെ അറസ്റ്റിലായത്. സി പി എം പ്രവര്‍ത്തകരെ അഞ്ചുപേരെ കഴിഞ്ഞ ദിവസമാണ് സി ബി ഐ അറസ്റ്റ് ചെയ്തിരുന്നത്.സി പി എമ്മിന്റെ ഉന്നത നേതാക്കള്‍ അടക്കം ഉള്‍പ്പെട്ടെ രാഷ്ട്രീയ കൊലപാതകമാണ് പെരിയയില്‍ നടന്നതെന്നാണ് സി ബി ഐ കണ്ടെത്തല്‍. അതേസമയം കുഞ്ഞിരാമന്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
സി ബി ഐ തിരുവനന്തപുരം യൂണിറ്റ് ഡി വൈ എസ് പി അനന്തകൃഷ്ണനാണ് കൊച്ചി സി ജെ എം കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് പെരിയ കേസ് സി ബി ഐ ഏറ്റെടുക്കുന്നത്.